ദുലീപ് ട്രോഫിയുടെ ആദ്യ റൗണ്ട് ; ടീം പ്രഖ്യാപിച്ചു ; സഞ്ജുവിനെ തഴഞ്ഞ് ബി സി സി ഐ 

ന്യൂഡൽഹി : 2024-2025 ദുലീപ് ട്രോഫിയുടെ ആദ്യ റൗണ്ട് സ്‌ക്വാഡുകളെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രഖ്യാപിച്ചു. ടൂര്‍ണമെന്റിന്റെ ക്യാപ്റ്റന്‍മാരായി ശുഭ്മാന്‍ ഗില്‍, അഭിമന്യു ഈശ്വരന്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍ എന്നിവരെ തിരഞ്ഞെടുത്തു. 2024 സെപ്തംബര്‍ 5 ന് ടൂര്‍ണമെന്റ് ആരംഭിക്കും. ആന്ധ്രാപ്രദേശിലെ അനന്തപൂരിലും ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്.

Advertisements

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമെതിരായ പരമ്പരയ്ക്ക് മുമ്പ് ഇടവേള നല്‍കിയിട്ടുണ്ട്. മറുവശത്ത്, ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിലേക്ക് വിളിക്കപ്പെടുന്ന കളിക്കാര്‍ ആദ്യ റൗണ്ടിന് ശേഷം ക്യാമ്പ് വിടുമെന്നും പകരം മറ്റ് കളിക്കാരെ ഉള്‍പ്പെടുത്തുമെന്നും സെലക്ടര്‍മാര്‍ വ്യക്തമാക്കി. മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടം നേടാനായില്ല. ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടിനുള്ള നാല് സ്‌ക്വാഡുകള്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടീം എ: ശുഭ്മാന്‍ ഗില്‍ (സി), മായങ്ക് അഗര്‍വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, കെ എല്‍ രാഹുല്‍, തിലക് വര്‍മ്മ, ശിവം ദുബെ, തനുഷ് കൊടിയന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, പ്രസീദ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, വിദ്വത് കവേരപ്പ, കുമാര്‍ കുശാഗ്ര , ശാശ്വത് റാവത്ത്.

ടീം ബി: അഭിമന്യു ഈശ്വരന്‍ (സി), യശസ്വി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത്, മുഷീര്‍ ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി*, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, മുകേഷ് കുമാര്‍, രാഹുല്‍ ചാഹര്‍, ആര്‍ സായ് കിഷോര്‍, മോഹിത് അവസ്തി , എന്‍ ജഗദീശന്‍ (ഡബ്ല്യുകെ).

ടീം സി: റുതുരാജ് ഗെയ്ക്വാദ് (സി), സായ് സുദര്‍ശന്‍, രജത് പതിദാര്‍, അഭിഷേക് പോറെല്‍ (ഡബ്ല്യുകെ), സൂര്യകുമാര്‍ യാദവ്, ബി ഇന്ദ്രജിത്ത്, ഹൃത്വിക് ഷോക്കീന്‍, മാനവ് സുത്താര്‍, ഉമ്രാന്‍ മാലിക്, വൈശാഖ് വിജയകുമാര്‍, അന്‍ഷുല്‍ ഖംബോജ്, ഹിമാന്‍ഷു ചൗഹാന്‍, മായങ്ക് മര്‍കണ്ഡെ (WK), സന്ദീപ് വാര്യര്‍.

ടീം ഡി: ശ്രേയസ് ലിയര്‍ (സി), അഥര്‍വ ടൈഡെ, യാഷ് ദുബെ, ദേവദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍ (ഡബ്ല്യുകെ), റിക്കി ഭുയി, സരന്‍ഷ് ജെയിന്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ആദിത്യ താക്കറെ, ഹര്‍ഷിത് റാണ, തുഷാര്‍ ദേശ്പാണ്ഡെ, ആകാശ് സെന്‍ഗുപ്ത, കെ.എസ്. (WK), സൗരഭ് കുമാര്‍.

Hot Topics

Related Articles