അർജുൻ രക്ഷാദൗത്യം; രണ്ട് ബോട്ടുകളിലായി നാവികസേന തെരച്ചിലിനിറങ്ങി; ഒപ്പം ഈശ്വര്‍ മല്‍പെയും

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ ഉള്‍പ്പെടെയുള്ള മൂന്നുപേർക്കായി ഗംഗാവലി പുഴയിലെ തെരച്ചില്‍ തുടങ്ങി. ഈശ്വർ മല്‍പേയും തെരച്ചിലിനിറങ്ങും. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗം കേന്ദ്രീകരിച്ച്‌ തെരച്ചില്‍ നടത്താനാണ് തീരുമാനം. തിങ്കളാഴ്ച ഡ്രെഡ്ജർ എത്തുന്ന വരെ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരും.

Advertisements

കലക്കവെള്ളം വെല്ലുവിളിയാണ്. എന്നാല്‍ കലക്കവെള്ളത്തിലും തിരക്കില്‍ നടത്തി പരിചയമുള്ളവരാണ് ഒപ്പമുള്ളത്. അതുകൊണ്ടുതന്നെ വെള്ളത്തിനടിയില്‍ ഇറങ്ങി പരിശോധനകള്‍ തുടരുമെന്നും ഈശ്വർ മാല്‍പേ പറഞ്ഞു. അർജുന്റെ ലോറിയുടെ കയർ കണ്ടെത്തിയ മരക്കുറ്റി നീക്കം ചെയ്യുകയാണ് ആദ്യശ്രമം. വൈകുന്നേരം വരെ തെരച്ചില്‍ തുടരും. 11മണിയോടെ ക്രെയിൻ എത്തും. പുഴയുടെ അടിയില്‍ കിടക്കുന്ന മരക്കുറ്റിയില്‍ കൊളുത്തി വലിച്ച്‌ പുറത്തെത്തിക്കാനാണ് ശ്രമമെന്നും ഈശ്വർ മല്‍പെ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണ്ണിടിച്ചില്‍ അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരു മാസം തികയുകയാണ്. ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലില്‍ നിർണായക തെളിവ് ലഭിച്ചെന്ന് രക്ഷാ ദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ കയറടക്കം കണ്ടെത്തിയതിനാല്‍ അ‍ർജുന്‍റെ ലോറി പുഴക്കടിയില്‍ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവർ വിവരിച്ചു. ലോറി പുഴക്ക് അടിയില്‍ ഉണ്ടെന്നതിന്‍റെ തെളിവാണ് ഇന്ന് കയർ ലഭിച്ചതെന്നും കളക്ടർ പറഞ്ഞു.

ഈ കയർ ലഭിച്ച സ്ഥലം അടിസ്ഥാനമാക്കിയായിരിക്കും ഇനിയുള്ള പരിശോധന. ഡ്രഡ്ജർ എത്തുന്നത് വരെ ഡൈവർമാർ തെരച്ചില്‍ നടത്തുമെന്നും ഡ്രഡ്ജർ എത്തിയശേഷം തെരച്ചില്‍ ഏതുതരത്തില്‍ വേണമെന്ന് തീരുമാനമെടുക്കുമെന്നും കളക്ടർ വിവരിച്ചു. ഡ്രഡ്ജിംങ്ങും മുങ്ങിയുള്ള പരിശോധനയും ഒരുമിച്ച്‌ നടത്താനാവില്ലെന്നും ഇത് പരിശോധിച്ച്‌ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അവർ വ്യക്തമാക്കി.

Hot Topics

Related Articles