കവിയൂർ മുണ്ടിയപ്പള്ളി കോൺഗ്രസ് 62-ാം നമ്പർ ബൂത്ത് സ്വാതന്ത്രദിന പരിപാടികൾ നടത്തി

തിരുവല്ല : കവിയൂർ മുണ്ടിയപ്പള്ളിയിൽ
കോൺഗ്രസ് 62-ാം നമ്പർ ബൂത്തിന്റെ അഭിമുഖത്തിൽ 78-ാമത് സ്വാതന്ത്രദിന പരിപാടികൾ നടത്തി. തൊട്ടിപ്പാറ കവലയിൽ നടന്ന ചടങ്ങിൽ വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്കും, രാഷ്ട്രത്തിനു വേണ്ടി ജീവൻ ബലി അർപ്പിച്ച രക്തസാക്ഷികൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു. സ്റ്റേറ്റ് കോൺഗ്രസ് ലോയേഴ്സ് സ്റ്റേറ്റ് സെക്രട്ടറി അഡ്വക്കേറ്റ് വി സി സാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. 62-ാം ബൂത്ത് പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗാന്ധി വേഷധാരിയായ ആലപ്പുഴയിൽ നിന്നുള്ള വിശിഷ്ട വ്യക്തി ജോർജ് പോൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജോൺ ടി ജോൺ എം സി കുഞ്ഞുമോൻ, മാത്യു ചെറിയാൻ, സോമൻ, ജോസഫ്, ഷിബു ജോർജ്, വിപിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles