ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ആവേശത്തുടക്കം : മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയത്തുടക്കം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2024-25 സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയത്തുടക്കം. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഫുള്‍ഹാമിനെ എതിരില്ലാത്ത ഒരുഗോളിനാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്. അരങ്ങേറ്റക്കാരനും ഡച്ച് സ്‌ട്രൈക്കറുമായ ജോഷ്വ സിര്‍ക്‌സിയാണ് യുണൈറ്റഡിന്റെ വിജയഗോള്‍ നേടിയത്.ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് യുണൈറ്റഡ് വിജയത്തിലെത്തിയത്. ആദ്യ പകുതിയില്‍ യുണൈറ്റഡ് മികച്ചുനിന്നെങ്കിലും ഗോള്‍ മാത്രം കണ്ടെത്താനായില്ല. ബ്രൂണോ ഫര്‍ണാണ്ടസിന്റെ ഗോള്‍ ശ്രമങ്ങള്‍ ഫുള്‍ഹാം ഗോള്‍കീപ്പര്‍ ലെനോ മികച്ച സേവിലൂടെ തടുത്തു.

Advertisements

രണ്ടാം പകുതിയിലും ലെനോയുടെ രക്ഷാപ്രവര്‍ത്തനം പലപ്പോഴും ഫുള്‍ഹാമിന് തുണയായി. പിന്നാലെ യുവതാരം അലജാന്‍ഡ്രോ ഗര്‍നാചോയെയും അരങ്ങേറ്റക്കാരന്‍ ജോഷ്വ സിര്‍ക്‌സിയെയും യുണൈറ്റഡ് കളത്തിലിറക്കിയത് മത്സരത്തിന്റെ ഗതിമാറ്റി. 87-ാം മിനിറ്റില്‍ ഗര്‍നാചോയുടെ ക്രോസില്‍ സിര്‍ക്‌സി ഫുള്‍ഹാമിന്റെ വല കുലുക്കി.

Hot Topics

Related Articles