വയനാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതരുടെ വായ്പാ ബാധ്യതകള്‍ ചർച്ച ചെയ്യാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം തിങ്കളാഴ്ച

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ വായ്പാ ബാധ്യതകള്‍ ചർച്ച ചെയ്യാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം തിങ്കളാഴ്ച ചേരും. തിരുവനന്തപുരത്താണ് നിർണായക യോഗം. ദുരിതബാധിതരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതുള്‍പ്പടെ യോഗത്തില്‍ ചർച്ചയാകും.

Advertisements

ഉരുള്‍പ്പൊട്ടലിന്റെ ഇരയായി എല്ലാം നഷ്ടപ്പെട്ടവരുടെ ബാങ്ക് വായ്പകള്‍ അടക്കം സാമ്പത്തിക ബാധ്യതയിലും തിരിച്ചടവിലും മാനുഷിക പരിഗണന നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയർന്നിരുന്നു. നേരത്തെ ദുരിതബാധിതരുടെ വായ്പബാധ്യതയില്‍ ഇളവ് വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തില്‍ ദുരിതബാധിതരെ എങ്ങനെ സഹായിക്കാമെന്നതടക്കം ബാങ്കേഴ്സ് സമിതി ചർച്ച ചെയ്യും.

Hot Topics

Related Articles