1204 ഭിന്നശേഷിക്കാരെ സ്കൂളുകളില്‍ നിയമിച്ചതായി മന്ത്രി വി ശിവൻകുട്ടി; വയനാടിനായി പ്രത്യേക അദാലത്ത് നടത്തും

കോഴിക്കോട് : ഇടതുസർക്കാർ അധികാരത്തിലേറിയശേഷം ഭിന്നശേഷി വിഭാഗത്തിലെ 1204 പേർക്ക് സ്കൂളുകളില്‍ നിയമനം നല്‍കിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളില്‍ 2023 ഡിസംബർ 31 വരെ കെട്ടികിടക്കുന്ന ഫയലുകള്‍ തീർപ്പാക്കുന്ന ഉത്തരമേഖല ഫയല്‍ അദാലത്ത് നടക്കാവ് ഗേള്‍സ് ഹയർസെക്കൻഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisements

വിദ്യാഭ്യാസ വകുപ്പില്‍ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകള്‍ക്ക് അടിയന്തിര തീരുമാനം ഉണ്ടാകണമെന്ന ദൃഢനിശ്ചയത്തിന്റെ പുറത്താണ് സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ച്‌ ഫയല്‍ അദാലത്ത് നടത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. “എറണാകുളത്ത് നടന്ന അദാലത്തില്‍ 1084 ഫയലുകളും കൊല്ലത്ത് നടത്തിയ അദാലത്തില്‍ 692 ഫയലുകളും തീർപ്പാക്കി. നിയമന അംഗീകാരങ്ങളും ഓഡിറ്റ് സംബന്ധിയായ കാര്യങ്ങള്‍ക്കും മുൻഗണന നല്‍കിയാണ് അദാലത്ത് തീർപ്പാക്കുന്നത്” മന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles