തലവടി ഗ്രാമപഞ്ചായത്തിൽ കര്‍ഷകരെ ആദരിച്ചു

ആലപ്പുഴ : തലവടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടന്ന കര്‍ഷക ദിനത്തില്‍ കര്‍ഷകരെ ആദരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോജി എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു മുഖ്യപ്രഭാഷണം നടത്തി. തലവടി ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജിമോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത്കുമാര്‍ പിഷാരത്ത്, ആനി ഈപ്പന്‍, ഗ്രാമപഞ്ചായത്തംഗം എന്‍.പി. രാജന്‍, ഗ്രാമപഞ്ചായത്ത്, സെക്രട്ടറി ജി.വി. വിനോദ് കുമാര്‍, കൃഷി ഓഫീസര്‍ ഗായത്രി പി.എസ്., പൊതുപ്രവര്‍ത്തകരായ എം.കെ. സജി, വി.കെ. കുഞ്ഞുമോന്‍, മാത്യു ഏബ്രഹാം, മണിദാസ് വാസു, പാടശേഖര സമിതി പ്രതിനിധി സുന്ദരേശന്‍, ഇ. കെ. തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഭാഗങ്ങളിലായി 13 കര്‍ഷകരെ ആദരിച്ചു. മികച്ച ജൈവ കര്‍ഷകനായി എ.സി. തോമസ്, മുതിര്‍ന്ന കര്‍ഷകനായി ശശിധരന്‍ നായര്‍, കര്‍ഷക തൊഴിലാളി ഇ.കെ. തങ്കപ്പന്‍, എസ് സി കര്‍ഷകനായി കെ പൊന്നപ്പന്‍, വാഴ കര്‍ഷകനായി രാജാജി കെ ഡി, നെല്‍ കര്‍ഷനായി വര്‍ഗീസ് പി ജോണ്‍, സമ്മിശ്ര കര്‍ഷകനായി കെ.ജി. പ്രസാദ്, പച്ചക്കറി കര്‍ഷകനായി ഈപ്പന്‍ മാത്യു, യുവ കര്‍ഷകനായി പിയൂഷ് പി പ്രസന്നന്‍, വനിത കര്‍ഷകയായി ലീലാമ്മ സക്കറിയാ, ക്ഷീര കര്‍ഷകയായി ഗിരിജ ഇ.എന്‍, വിദ്യാര്‍ഥി കര്‍ഷകനായി അഭിനവ് എം.കെ, അടുക്കളത്തോട്ടം കര്‍ഷകനായി മംഗളന്‍ സി.സി എന്നിവരെയാണ് ആദരിച്ചത്.

Advertisements

Hot Topics

Related Articles