ബോക്സ് ഓഫീസില്‍ വീണ്ടും കോടി കിലുക്കം : സോഷ്യല്‍ മീഡിയ താരങ്ങളുടെ വാഴ ഞെട്ടിക്കുന്നു തീയറ്ററുകളിൽ മികച്ച പ്രതികരണം

സിനിമ ഡെസ്ക് : വമ്പൻ വിജയമായ ഗുരുവായൂര്‍ അമ്പലനടയിൽ സംവിധായകൻ വിപിൻ ദാസ് പുതുതായി എഴുതിയ തിരക്കഥയില്‍ ഒരുങ്ങിയതാണ് വാഴ.സംവിധാനം ആനന്ദ് മേനോൻ നിര്‍വഹിച്ചിരിക്കുന്നത്. കോമഡിക്ക് വലിയ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് വാഴ. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധയാകര്‍ഷിച്ച യുവ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരെത്തിയപ്പോള്‍ കളക്ഷനിലും ഞെട്ടിച്ചിരിക്കുകയാണ്.ജഗദീഷ്, മീനാക്ഷി ഉണ്ണികൃഷ്‍ണൻ, സിയാ വിൻസെന്റ്,നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുണ്‍ സോള്‍, രാജേശ്വരി, ശ്രുതി മണികണ്ഠൻ, സ്‍മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവര്‍ എത്തുന്ന ചിത്രത്തിന്റെ മുഴുവൻ പേര് വാഴ- ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ് എന്നാണ്. വാഴ ആഗോളതലത്തില്‍ ആകെ 3.5 കോടിയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി. അതിമനോഹരം. എന്ന ഒരു ഗാനം ചിത്രത്തിലേതായിവലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.നീരജ് മാധവിന്റെ ‘ഗൗതമന്റെ രഥ’ത്തിന്റെ സംവിധായകനാണ് ആനന്ദ് മേനോൻ. ആനന്ദ് മേനോൻ രണ്ടാമത് ഒരു ചിത്രവുമായി എത്തുമ്ബോള്‍ നിര്‍ണായക വേഷത്തില്‍ പുതുമുഖങ്ങളാണ്. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ.

Advertisements

Hot Topics

Related Articles