പണം പിടിച്ചത് സാങ്കേതിക പിഴവ് മൂലം; ഈടാക്കിയ തുക തിരിച്ചു നല്‍കാൻ നിര്‍ദേശിച്ചു: കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍പേഴ്‌സണ്‍

ന്യൂഡൽഹി : വയനാട്ടിലെ ദുരിതബാധിതരില്‍ നിന്നും ഇഎംഐ പിടിച്ചത് സാങ്കേതിക പിഴവ് കാരണമെന്ന് വ്യക്തമാക്കി ഗ്രാമീണ്‍ ബാങ്ക് ചെയർപേഴ്‌സണ്‍. മൂന്ന് പേരുടെ കാര്യത്തിലാണ് പിഴവ് സംഭവിച്ചതെന്നും ഇഎംഐ ആയി പിടിച്ച തുക ദുരിതബാധിതരുടെ അക്കൗണ്ടുകളിലേക്ക് റീഫണ്ട് ചെയ്യാൻ നിർദേശം നല്‍കിയതായും ഗ്രാമീണ്‍ ബാങ്ക് ചെയർപേഴ്‌സണ്‍ വിമല വിജയ ഭാസ്‌കർ പറഞ്ഞു.

Advertisements

” വായ്പകള്‍ എടുത്ത അക്കൗണ്ടുകളിലേക്ക് പണം എത്തുമ്പോള്‍ ഓട്ടോമാറ്റിക്കായി തുക ഈടാക്കുകയെന്ന സംവിധാനം കാരണമാണ് ദുരിതബാധിതരില്‍ നിന്നും ഇഎംഐ പിടിച്ചത്. ഇത്തരം സംവിധാനങ്ങള്‍ ഉപഭോക്താവ് തന്നെ ക്രമീകരിച്ചതുമാകാം. ഇതുപോലുള്ള സാങ്കേതിക പിഴവുകള്‍ കൃത്യമായി പരിശോധിക്കും. ദുരിതബാധിതരില്‍ നിന്നു പണം ഈടാക്കരുതെന്ന നിർദേശം ഓരോ ബ്രാഞ്ചുകള്‍ക്കും നല്‍കിയിട്ടുണ്ട്.”- വിമല വിജയ ഭാസ്‌കർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരാതികള്‍ ലഭിച്ചതിനെ തുടർന്ന് സംഭവം വിശദമായി പരിശോധിച്ചിരുന്നു. ഇതില്‍ നിന്നും മൂന്ന് അക്കൗണ്ടുകളില്‍ നിന്നാണ് തുക ഈടാക്കിയതായി കണ്ടെത്തിയത്. ഈ അക്കൗണ്ടുകളിലേക്ക് പണം റീഫണ്ട് ചെയ്യുമെന്നും അവർ വ്യക്തമാക്കി. ജില്ലാ കളക്ടറില്‍ നിന്നും നോട്ടീസ് ലഭിച്ചിരുന്നു. സംഭവം പരിശോധിച്ച്‌ വേണ്ട നടപടികള്‍ സ്വീകരിക്കും. കളക്ടർക്ക് വിശദമായ മറുപടി നല്‍കിയിട്ടുണ്ടെന്നും വിമല വിജയ ഭാസ്‌കർ പറഞ്ഞു.

Hot Topics

Related Articles