ഹേമ കമ്മീഷന് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ആണ്. ആലിംഗന സീനിന് ഇരുപതോളം റീടേക്കുകള്‍ എടുക്കുമെന്നും മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനിര്‍ക്കുന്നുണ്ടെന്നും മൊഴികളുണ്ട്. ചില സംവിധായകര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ചില രംഗങ്ങള്‍ അഭിനയിക്കാന്‍ നിര്‍ബന്ധിക്കുമെന്നും എന്നാല്‍ അതിന് തയ്യാറല്ലെന്ന് അറിയിച്ചപ്പോള്‍ ബ്ലാക്ക്മെയിലിങും ഭീഷണിയും നേരിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരെങ്കിലും പരാതിയോ പരിഭവമോ പറഞ്ഞാല്‍ ആ നിമിഷം സിനിമാ മേഖലയില്‍ നിന്ന് പുറത്താക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ആരംഭിക്കുന്നത് the sky is full of mysteries എന്ന വാചകങ്ങളോടെയാണ്. 43 പേരാണ് കമ്മിറ്റിക്ക് മൊഴി നല്‍കിയത്. സാംസ്ക്കാരിക വകുപ്പിലെ വിവരാവകാശ ഓഫീസറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്രിമിനലുകള്‍ സിനിമാലോകം നിയന്ത്രിക്കുന്നുവെന്നും അവസരം ലഭിക്കാന്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുന്നുവെന്ന മൊഴിയും റിപ്പോര്‍ട്ടിലുണ്ട്.