കൊച്ചി : മലയാള സിനിമയില്‍ തനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ലെന്ന് നടി റിമ കല്ലിങ്കല്‍. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് നടിയുടെ പ്രതികരണം. ഹേമ കമ്മീഷൻ റിപ്പോർട്ടില്‍ സജസ്റ്റ് ചെയ്യുന്നത് എന്താണെന്ന് ഞങ്ങള്‍ക്ക് നോക്കണം. 235 പേജുള്ള റിപ്പോർട്ടാണ്. വായിക്കും, പ്രതികരിക്കും. അതിനു ശേഷമാകും നടപടികള്‍ ആലോചിക്കുക.
Advertisements
ഞങ്ങള്‍ക്കും ഇപ്പോഴാണ് ഇത് കിട്ടുന്നത്. കഴിഞ്ഞ നാലു കൊല്ലമായി ഞങ്ങള്‍ ഇത് ആവശ്യപ്പെടുന്നതാണ്. ഉറപ്പായും ഞങ്ങൾ പ്രതികരിക്കും. ഒരുപാടുപേരുടെ ഒരുപാടു കൊല്ലത്തെ ചോരയും നീരുമാണിത്. ഞങ്ങളുടെ ജീവിതവും കരിയറും കളഞ്ഞിട്ടുള്ള കളിയാണ്. ‘ റിമ കല്ലിങ്കല്‍ പറഞ്ഞു.