സ്വകാര്യ ധനസ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണണം; ഇപ്പോഴും ഇഎംഐ പിടിക്കുന്നു എന്ന് ടി സിദ്ധിഖ്‌

കല്‍പ്പറ്റ : ബാങ്കുകള്‍ ഇപ്പോഴും വയനാട്ടിലെ ദുരിതബാധിതരുടെ ഇഎംഐ പിടിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ധിഖ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം. വായ്പ എഴുതിത്തളളുന്നതില്‍ ഉടൻ തീരുമാനം വേണം. വൈകിയാല്‍ സമരത്തിലേക്ക് നീങ്ങും. ബാങ്കുകള്‍ ഇഎംഐ പിടിച്ചാല്‍, എംഎല്‍എയുടെ നേതൃത്വത്തിലാകും സമരം. അടിയന്തര ധനസഹായം 10,000 നല്‍കിയാല്‍ മതിയാകില്ല. ചുരുങ്ങിത് 2 ലക്ഷം എങ്കിലും കൊടുക്കണം.

Advertisements

കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചില്‍ 14 ന് ശേഷം കാര്യമായി നടക്കുന്നില്ലെന്നും സിദ്ധിഖ് ആരോപിച്ചു. തെരച്ചിലിന്റെ കാര്യം കാണാതെ ആയവരുടെ ബന്ധുക്കളെ കൃത്യമായി അറിയിക്കുന്നില്ല. തിരച്ചില്‍ തുടരണം. അങ്ങനെയെങ്കില്‍ കുറച്ചുകൂടി മൃതദേഹങ്ങള്‍കൂടി ലഭിക്കുമായിരുന്നു. സംസ്ഥാന സർക്കാർ തുടക്കത്തില്‍ നന്നായി ഇടപെട്ടിരുന്നു. അതിന് തുടർച്ച വേണം. പ്രത്യേകിച്ച്‌ സാമ്പത്തിക ബാധ്യതയുടെ കാര്യത്തില്‍ തുടർച്ച വേണം. ദുരിത ബാധിതരുടെ വായ്പയില്‍ മൊറോട്ടോറിയം അല്ല വേണ്ടത്. ബാങ്കേഴ്സ് തീരുമാനം സർക്കാർ അംഗീകരിക്കരുത് ബാധ്യത പുനക്രമീകരിക്കലും മതിയാകില്ല. ബാങ്കുകള്‍ കടം എഴുതി തള്ളണം. ഇതല്ലെങ്കില്‍ ബാധ്യത സർക്കാർ ഏറ്റെഎടുക്കമെന്നും സിദ്ധിഖ് ആവശ്യപ്പെട്ടു.

Hot Topics

Related Articles