സിനിമയിലെ നായകനും നായികയും പരസ്പര സമ്മതത്തോടെ മുമ്ബും ബന്ധത്തില്‍ ഏർപ്പെട്ടിരുന്നെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലാണ് നടി ഇക്കാര്യം പറയുന്നത്. ഇന്ന് ‘കോംപ്രമൈസ്’, ‘അഡ്ജസ്റ്റ്മെന്റ്’ എന്നീ വാക്കുകള്‍ സാധാരണമാണ്. കാസ്റ്റിങ് കൗച്ച് മുൻപും സിനിമയില്‍ ഉണ്ടായിരുന്നെന്ന് ആവർത്തിക്കുകയാണ് ശാരദ.
ഷൂട്ടിങ് ലൊക്കേഷനില്‍ നടിമാർക്ക് ശുചിമുറികളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. വസ്ത്രം മാറാൻ സുരക്ഷിതമായ സൗകര്യം സെറ്റില്‍ ഒരുക്കുന്നില്ല. ഒരു പിവിസി പൈപ്പില്‍ കീറത്തുണി കെട്ടിവച്ച് മറയാക്കിയാണ് പലപ്പോഴും വസ്ത്രം മാറാൻ നല്‍കുന്നത്. കാറ്റടിച്ചാല്‍ പോലും പറന്നു പോകുന്ന താല്‍ക്കാലിക സംവിധാനമാണിത്. ഇത് അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും റിപ്പോർട്ടില്‍ ശാരദ നിർദേശിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രിയില്‍ നടിമാർ താമസിക്കുന്ന മുറികളുടെ വാതില്‍ മുട്ടുന്നത് പതിവാണ്. തുറന്നില്ലെങ്കില്‍ ഭയപ്പെടുത്തുന്ന തരത്തില്‍ ബഹളം ഉണ്ടാക്കുമെന്നും ശാരദ പറയുന്നു. സെറ്റില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും തന്റെ കണ്ടെത്തലായി ശാരദ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.