റീലീസായിട്ട് വെറും നാല് ദിവസം: ആഗോള തലത്തില്‍ ഞെട്ടിക്കുന്ന കളക്ഷൻ നേടി നുണക്കുഴി; ആദ്യമായി കണക്കുകള്‍ പുറത്തുവിട്ടു നിര്‍മാതാക്കള്‍; ചിത്രം വൻ ഹിറ്റ് 

ബേസില്‍ ജോസഫ് നായകനായി വന്ന ചിത്രം നുണക്കുഴി വൻ ഹിറ്റായി മാറിയിരിക്കുകയാണ്. സംവിധായകൻ ജീത്തു ജോസഫിന്റെ നുണക്കുഴിയുടെ കളക്ഷൻ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുകയാണ്. നുണക്കുഴി ആഗോളതലത്തില്‍ വെറും നാല് ദിവസം കൊണ്ട് നേടിയത് ഞെട്ടിക്കുന്ന തുകയാണ്. നുണക്കുഴി ആകെ നേടിയത് 12 കോടി രൂപയാണ്.

Advertisements

ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമൽ, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്‌, അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രം ഒറ്റ ദിവസത്തെ കഥയാണ് പറയുന്നത്. സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ തിയറ്ററുകളില്‍ എബിയും കൂട്ടരും ചിരിമഴ പെയ്യിക്കുകയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം നുണക്കുഴി സിനിമയുടെ നിര്‍മാണത്തില്‍ വിക്രം മെഹ്‌റയുടെ പങ്കാളിയായിരിക്കുന്നു.ബേസിൽ ജോസഫിന്റെ അവതരിപ്പിച്ച എബിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. യാതൊരു തരത്തിലുമുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കാൻ ആഗ്രഹിക്കാത്ത എബി അച്ഛന്റെ വിയോഗത്തെ തുടർന്ന് അച്ഛന്റെ ബിസിനസ് നോക്കിനടത്താൻ നിർബന്ധിതനാവുന്നു. എന്നാല്‍  ചെറുപ്പത്തിലേ എബി വിവാഹിതനായതിനാൽ തന്റെജീവിതത്തിലെ ഓരോ നിമിഷങ്ങളും ഭാര്യയോടൊപ്പം പങ്കിടാൻ ഇഷ്‍ടപ്പെടുന്നതാണ്. 

പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ നിനക്കാത്ത നേരത്ത് വന്നതിന് പിന്നാലെ എബി അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങളും അപ്രതീക്ഷിതമായ് എബിയിലേക്ക് വന്നെത്തുന്ന മനുഷ്യരുമാണ് സിനിമയുടെ ഗതി മാറ്റിമറിക്കുന്നത്. ബേസിലിനൊപ്പം ഗ്രേസ് ആന്റണിയും സിദ്ധിഖും ബൈജുവും മനോജ് കെ ജയനും അല്‍ത്താഫും സൈജു കുറുപ്പും ഒക്കെ ചിരിക്ക് കൂട്ടായെത്തുമ്പോള്‍ ഇക്കുറി അജു വര്‍ഗീസ് അല്‍പം സീരിയസാണ്. 

ഒന്നിനൊന്ന് കോര്‍ത്തിണക്കി പോകുന്ന ചിരി രംഗങ്ങളില്‍ എല്ലാവരും മികച്ച പ്രകടനം നടത്തുന്നുവെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സതീഷ് കുറുപ്പാണ്. തിരക്കഥ കെ ആര്‍ കൃഷ്‍ണകുമാറിന്റേതും ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ സിനോയ് ജോസഫും സംഗീതം വിഷ്‍ണും ശ്യാമും ജയ് ഉണ്ണിത്താനും എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് (സരിഗമ) സൂരജ് കുമാർ, ആശിഷ് മെഹ്‌റ, അനുരോദ് ഗുസൈൻ, രതി ഗലാനി, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ (ബെഡ്ടൈം സ്റ്റോറീസ്) കാറ്റിന ജീത്തു, ലൈൻ പ്രൊഡ്യൂസർ ബെഡ്ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ സൗരഭ് അരോറ ഗാനരചന വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ.  

ചീഫ് അസോസിയേറ്റ് ഡയറക്ടർ:സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടേർസ് സോണി ജി സോളമൻ, അമരേഷ് കുമാർ കെ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടേർസ് മാർട്ടിൻ ജോസഫ്, ഗൗതം കെ നായനാർ, സെക്കൻഡ് യൂണിറ്റ് സിനിമാറ്റോഗ്രഫി ബിനു കുര്യൻ, ഏരിയൽ സിനിമാറ്റോഗ്രഫി നിതിൻ അന്തിക്കാടൻ, സ്പോട്ട് എഡിറ്റർ ഉണ്ണികൃഷ്‍ണൻ ഗോപിനാഥൻ, ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് വിനീത് ബാലചന്ദ്രൻ, അഖിലേഷ് കൊയിലാണ്ടി, റെക്കോർഡിംഗ് എഞ്ചിനീയർ സുബൈർ സി പി, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ് അമൽ ചന്ദ്രൻ, രതീഷ് വിജയൻ, കളറിസ്റ്റ് ലിജു പ്രഭാഷകർ, വി.എഫ്.എക്സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റിൽസ് ബെന്നറ്റ് എം വർഗീസ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്‍സ്, മാർക്കറ്റിംഗ് ഹെഡ് (സരിഗമ): പങ്കജ് കൽറ, പിആർഒ& മാർക്കറ്റിംങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Hot Topics

Related Articles