ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ശിവമണി അനുസ്മരണ സമ്മേളനവും സാന്ത്വനം സഹായ വിതരണവും നടത്തി

ആലപ്പുഴ : ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കുട്ടനാട് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ശിവമണി അനുസ്മരണ സമ്മേളനവും സാന്ത്വനം സഹായ വിതരണവും നടന്നു. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി പൊങ്ങ അധ്യക്ഷത വഹിച്ചു. എ കെ പി എ ജില്ലാ കമ്മറ്റി അംഗം സി സി ബാബു അനുസ്മരണ പ്രഭാഷണവും ജില്ലാ സെക്രട്ടറി ഹാരീഷ് കൈരളി സാന്ത്വനം സഹായ പദ്ധതി വിശദീകരണവും സംസ്ഥാന വെല്‍ഫെയര്‍ ഫണ്ട് ചെക്ക് വിതരണം ജില്ലാ പ്രസിഡന്റ് മോഹനന്‍പിള്ളയും നിര്‍വഹിച്ചു.

Advertisements

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ടീച്ചര്‍, ചക്കുളത്ത്കാവ് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, മേഖലാ സെക്രട്ടറി സുധികുമാര്‍, സജി എണ്ണയ്ക്കാട്, പ്രകാശ് പനവേലി, സുഖാദിയാദാസ്, സുഭദ്രാമണി, ടോം ഫ്രാന്‍സിസ് പരുമൂട്ടില്‍, പ്രമോദ്, ആശ ശിവമണി, കൊച്ചുകുഞ്ഞ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. എ കെ പി എ യുടെ സാന്ത്വനം പദ്ധതി സഹായ ഫണ്ടിലൂടെ ഒമ്പത് ലക്ഷത്തിലധികം രൂപയാണ് ശിവമണിയുടെ കുടുംബത്തിന് നല്‍കിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.