ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ വിദ്യാർഥി മരിച്ചു

ആലപ്പുഴ :
എടത്വയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണ അന്ത്യം. എടത്വ നെടുവംമാലിൽ എം സി ഭവനിൽ ദേവരാജൻ്റെ ഏക മകൻ ദീപു (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വീയപുരം ഹൈസ്കൂളിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. മാതാവ് സിന്ധുവിൻ്റെ കുടുംബ വീടായ ഹരിപ്പാട്ട് പോയി മടങ്ങി വരുന്നതിനിടെയാണ് സംഭവം. ദീപുവിനെ ഓടിക്കൂടിയ നാട്ടുകാർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisements

Hot Topics

Related Articles