മഴയ്ക്കൊപ്പം അതിശക്തമായ കാറ്റും; കൊല്ലത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കൊല്ലം/ ആലപ്പുഴ: സംസ്ഥാനത്ത് മഴയ്ക്കൊപ്പം വീശിയടിച്ച്‌ ശക്തമായ കാറ്റില്‍ പലയിടത്തും വ്യാപക നാശം. കൊല്ലം മുണ്ടക്കലില്‍ ശക്തമായ കാറ്റിലും മഴയിലും വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പെല്‍കിസ് ആണ് മരിച്ചത്. പെല്‍കിസിനൊപ്പം കടലില്‍ വീണ ബെർണാർഡ് നീന്തി രക്ഷപ്പെട്ടു. ഇയാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പുലർച്ചെയാണ് ഇരുവരും സഞ്ചരിച്ച പരമ്പരാഗത വള്ളം അപകടത്തില്‍പ്പെട്ടത്.

Advertisements

വടക്കന്‍ ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇവിടെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മഴയോടൊപ്പം 40 മുതല്‍ 50 കിലോമീറ്റർ വേഗത്തില്‍ കാറ്റ് വീശാൻ സാധ്യതയുണ്ട്.

Hot Topics

Related Articles