കൊച്ചി: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ജോലിസ്ഥലത്ത് വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മെഡിക്കല്‍ രംഗത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വ്യാപകമായ ആശങ്കകള്‍ ഉയർത്തുന്ന പശ്ചാത്തലത്തില്‍ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും മാർഷ്യല്‍ ആർട്സില്‍ പരിശീലനം നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തുടനീളമുള്ള സ്ത്രീകള്‍ക്ക് ആയോധനകല പരിശീലനം നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും സർക്കാർ പിന്തുണയോടെയുമാണ് പദ്ധതി നടപ്പാക്കുക. ആറ് മാസത്തിനുള്ളില്‍ ഏകദേശം 50,000 സ്ത്രീകള്‍ക്ക് സൗജന്യ പരിശീലനം നല്‍കാനാണ് ആശുപത്രിയുടെ ലക്ഷ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ പദ്ധതിയിലൂടെ, ഞങ്ങളുടെ ടീമില്‍ ആത്മവിശ്വാസവും സഹിഷ്ണുതയും വളർത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ആയോധനകല പരിശീലനം അവരുടെ ശാരീരിക പ്രതിരോധത്തിനുള്ള കരുത്ത് വർദ്ധിപ്പിക്കുക മാത്രമല്ല മാനസിക ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതായി വിപിഎസ് ലേക്‌ഷോർ ആശുപത്രി അധികൃതർ അറിയിച്ചു.