ഹേമ കമ്മിഷൻ റിപ്പോർട്ടിന്റെ ജീവിക്കുന്ന ഉദാഹരണം രമ്യ നമ്പീശൻ..! നടി ആക്രമിക്കപ്പെട്ട ശേഷം രമ്യ ഒതുക്കപ്പെട്ടത് ഇങ്ങനെ

കൊച്ചി: ഹേമ കമ്മിഷൻ റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുമ്പോൾ, ഉദാഹരണമായി മലയാളത്തിൽ ചൂണ്ടാക്കാവുന്നത് നടി രമ്യ നമ്പീശന്റെ കരിയർ തന്നെയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ നടിയ്ക്ക് അനുകൂലമായി നിന്ന നടി രമ്യ നമ്പീശന് ഈ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷമുള്ള ഏഴു വർഷത്തിനിടെ ആകെ ലഭിച്ചത് നാലു ചിത്രങ്ങൾ മാത്രമാണ്…! മലയാള സിനിമയിൽ കോക്കസ് ഗ്രൂപ്പുകൾ ഉണ്ടെന്നും തങ്ങൾക്ക് പ്രിയമില്ലാത്തവരെ ഇവർ ഒതുക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നതാണ് രമ്യാ നമ്പീശന്റെ മലയാള സിനിമയിലെ അനുഭവം. 2017 ലാണ് ദിലീപ് പ്രതിയാക്കപ്പെട്ട നടി ആക്രമണക്കേസുണ്ടാകുന്നത്.
ദിലീപ് പൾസർ സുനിയ്ക്ക് ക്വട്ടേഷൻ നൽകിയ നടിയെ ആക്രമിക്കുകയായിരുന്നുവെന്നായിരുന്നു പൊലീസ് കേസ്. ഇതേ തുടർന്ന് മലയാള സിനിമയിൽ ദിലീപിന് എതിരെ ശക്തമായി വാദിച്ച് രംഗത്ത് എത്തിയത് ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റ സുഹൃത്തായ രമ്യ നമ്പീശനായിരുന്നു. 2000 ത്തിൽ ബാല താരമായാണ് രമ്യാ നമ്പീശൻ സിനിമയിൽ എത്തിയത്. 2006 മുതൽ മലയാള സിനിമയിൽ നായികയും ഉപനായികയായും രമ്യാ നമ്പീശൻ അനുഭവിച്ചിരുന്നു. 2006 മുതൽ 2016 വരെയുള്ള കാലയളവിനിടയിൽ അൻപതിലേറെ സിനിമകളിലാണ് രമ്യ അഭിനയിച്ചത്.
2012 ൽ നാലു സിനിമയിലും, 2013 ൽ എട്ടു സിനിമകളിലും 2014 ൽ രണ്ടു സിനിമയിലും, 2015 ൽ നാലു സിനിമകളിലും അഭിനയിച്ച രമ്യ 2016 ൽ ഒരു സിനിമയിലാണ് അഭിനയിച്ചത്. നടി ആക്രമിക്കപ്പെട്ട വിഷയം ഉണ്ടായ 2017 ൽ ഒരൊറ്റ മലയാള സിനിമ മാത്രമാണ് രമ്യയ്ക്ക് ലഭിച്ചത്. ഈ വർഷം ഒരു തമിഴ് സിനിമയിലും അഭിനയിച്ചു. 2018 ൽ ഒരൊറ്റ മലയാള സിനിമ പോലും രമ്യയ്ക്ക് ലഭിച്ചില്ലെങ്കിലും മൂന്നു തമിഴ് സിനികളുണ്ടായിരുന്നു. 2019 ൽ ഒരു തമിഴും ഒരു മലയാളം സിനിമയിലും മാത്രമാണ് രമ്യ അഭിനയിച്ചത്. 2020 ലും സമാന രീതിയിൽ ഒരു തമിഴ് മലയാളം സിനിമ മാത്രമാണ് രമ്യയ്ക്ക് ഉണ്ടായിരുന്നത്. 2021 ൽ മൂന്ന് തമിഴ് തെലുങ്ക് സിനിമകളിൽ രമ്യ അഭിനയിച്ചപ്പോൾ, ഇതേ വർഷം ഒരൊറ്റ മലയാളം സിനിമ മാത്രമാണ് രമ്യയ്ക്ക് ഉണ്ടായിരുന്നത്. 2022 ൽ ഒരു മലയാളവും ഒരു തമിഴും അടക്കം രണ്ട് സിനിമയിലാണ് രമ്യ അഭിനയിച്ചത്.
തന്റെ കരിയറിലെ 18 വർഷത്തിനിടെ 70 സിനിമ അഭിനയിച്ച നടിയ്ക്ക് അവസാന ഏഴു വർഷം മലയാളത്തിൽ ആകെ ലഭിച്ചത് നാലു സിനിമകൾ മാത്രമാണ് എന്നറിയുമ്പോഴാണ് എത്രത്തോളം ശക്തമാണ് സിനിമയിലെ കോക്കസും ലോബിയിങും എന്നു മനസിലാകുന്നത്. ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പറയാതെ പറയുന്നതും ഇതു തന്നെയാണ്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.