എ.കെ.ജി പഠന ഗവേഷണനകേന്ദ്രത്തിന്റെയും ടി.കെ പഠന കേന്ദം കോട്ടയത്തിൻ്റെയും ആഭിമുഖ്യത്തിൽ ആരോഗ്യ കേരളം സെമിനാർ നടത്തുന്നു

കോട്ടയം : കേരളത്തിന്റെ വികസന പ്രക്രിയ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച ഇഎംഎസ്സിന്റെ നേതൃത്വത്തിൽ 1994ലാണ് ഒന്നാം കേരള പഠന കോൺഗ്രസ് എ.കെ.ജി പഠന ഗവേഷണന കേന്ദ്രം സംഘടിപ്പിച്ചത്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ബുദ്ധിജീവികളുടെയും വിഷയ വിദഗ്‌ദരുടെ പങ്കാളിത്തത്തോടെ നവകേരള നിർമ്മിതിക്കായുള്ള ആശയങ്ങൾ രൂപീകരിക്കുകയെന്നതാണ്” പഠന കോൺഗ്രസ് ലക്ഷ്യമിട്ടത്. ഒന്നും രണ്ടും പിണറായി സർക്കാരുകൾ മുന്നോട്ട് വെച്ച ഭരണ നടപടികൾ ഇത്തരം പഠന കോൺഗ്രസുകളിൽ രൂപീകരിക്കപ്പെട്ടതാണ്. തുടർന്ന് ആധുനിക വിജ്ഞാനസമ്പദ് വ്യവസ്ഥയായി കേരളത്തെ പുതുക്കിപണിയുന്ന പ്രവർത്തനം ഓരോ മേഖലയിലും നടത്തേണ്ട ഇടപെടലുകളാണ്.

Advertisements

2025ൽ തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാം പഠന കോൺഗ്രസ് ചർച്ച ചെയ്യുന്നത്. അതിന് മുന്നോ ടിയായി കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ച് എ.കെ.ജി പഠന ഗവേഷണന കേന്ദ്ര ത്തിന്റെയും ടി.കെ പഠന കേന്ദം കോട്ടയത്തിൻ്റെയും ആഭിമുഖ്യത്തിൽ ആരോഗ്യ കേരളം സെമിനാർ ആഗസ്റ്റ് 25, 26 തീയതികളിൽ കോട്ടയം സിഎംഎസ് കോളേ ജിൽ വെച്ച് നടത്തുകയാണ്. അഞ്ചാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ മുന്നോടിയായി വിവിധ ജില്ലകളിൽ ഓരോ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി സെമിനാറുകൾ നടന്നു വരികയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിൻ്റെ ഭാഗമായി 200 ൽപരം ഡോക്‌ടർമാരും 100ൽപരം മറ്റ് ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പടെ ആയിരം പേരാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിൽ പങ്കെടുക്കുന്നത്. ആഗസ്റ്റ് 25 ഞായറാഴ്ച്ച രാവിലെ 10 ന് സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവ്വഹിക്കുന്ന സെമിനാറിൽ മുൻ ആരോഗ്യ മന്ത്രിമാരായ പി.കെ.ശ്രീമതി, കെ.കെ.ഷൈലജ, എ.കെ.ജി പഠന ഗവേഷണ കേന്ദ്രം ചെയർമാൻ എസ്. രാമചന്ദ്രൻപിള്ള, ഡോ.തോമസ് ഐസക്, സഹകരണം തുറമുഖം – ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ, ഡോ.ബി.ഇക്ബാൽ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിനുശേഷം പൊതു പ്രഭാഷണങ്ങളും ചർച്ചകളും ആരോഗ്യ മേഖലയെ സംബന്ധിച്ച് സമാന്തര സെഷനുകളായി നടക്കും.

ഉച്ചയ്ക്ക് ശേഷം വിവിധ ആരോഗ്യ വിഷയങ്ങളിലുള്ള സെമിനാർ പത്തു സമാന്തര വേദികളി ലാണ് നടക്കുക. 26 ന് രാവിലെ മുതൽ പത്തു വേദികളിൽ ചർച്ചകൾ തുടരും. ആകെ 30 സമ്മേളനങ്ങളിലായി 150 ൽപരം പ്രബന്ധങ്ങളാണ് അവതരിപ്പിച്ച് പൊതു ചർച്ചയ്ക്ക് വിധേയമാകുന്നത്. ചർച്ചകൾ സമാപന പൊതുസമ്മേളനത്തിൽ കോഡീകരിക്കും. ഇതിനെ ആസ്‌പദമാക്കിയാണ് ആരോഗ്യമേഖലയെപ്പറ്റി അഞ്ചാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിൽ ചർച്ചകൾ നടക്കാൻ പോകുന്നത്.

Hot Topics

Related Articles