ദില്ലി : കഴിഞ്ഞ ദിവസമാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട് ദില്ലി പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്. മുന്‍ ഗുസ്തി ഫെഡറഷന് പ്രസിഡണ്ട് ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ കോടതിയില്‍ മൊഴി കൊടുക്കേണ്ട വനിതാ ഗുസ്തി താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ ദില്ലി പോലീസ് പിന്‍വലിച്ചെന്നായിരുന്നു വിനേഷിന്റെ ആരോപണം. സാമൂഹ്യ മാധ്യമമായ എക്സിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. എന്നാലിപ്പോള്‍ ആരോപണം തള്ളിയിരിക്കുകയാണ് ദില്ലി പൊലീസ്.
സുരക്ഷ പിന്‍വലിച്ചതല്ലെന്നും നിലവില്‍ പ്രതിഷേധങ്ങള്‍ ഹരിയാനയില്‍ നടക്കുന്നതിനാല്‍, അവിടുത്തെ പോലീസിന് ചുമതല കൈമാറിയതാണെന്നുമായിരുന്നു ദില്ലി പോലീസിന്റെ വിശദീകരണം. പാരീസ് ഒളിംപിക്സില്‍ വനിതകളുടെ ഫ്രീസ്റ്റൈല്‍ 50 കിലോ വിഭാഗത്തില്‍ 100 ഗ്രാം അമിത ഭാരത്തിന്റെ പേരില്‍ ഫൈനലില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു വിനേഷ്. തുടര്‍ന്ന് സ്വര്‍ണമെഡല്‍ നേടാനുള്ള അവസരം വിനേഷിന് നഷ്ടമായി. നാട്ടിലെത്തിയ താരത്തിന് വലിയ സ്വീകരണം ലഭിച്ചിരുന്നു. പിന്നാലെയായിരുന്നു താരത്തിന്റെ കുറിപ്പ്.