കോന്നി :
വയനാട് പ്രകൃതി ദുരന്തത്തിൽ അകപെട്ട കുടുംബങ്ങൾക്ക് കൈത്താങ്ങായി കോന്നി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം. വി. അമ്പിളിയുടെ നേതൃത്വത്തിലാണ്
ജില്ലാകളക്ടർ എസ്. പ്രേം കൃഷ്ണന് തുക കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ ആർ. പ്രമോദ്, ശ്രീകല നായർ, പ്രസന്ന രാജൻ, പ്രവീൺ പ്ലാവിളയിൽ, സെക്രട്ടറി പി. താര എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
Advertisements