കോട്ടയം നഗരമധ്യത്തിൽ വൈ ഡബ്യു സി എ യ്ക്കു സമീപം നിയന്ത്രണം വിട്ട ഇന്നോവ രണ്ടു വാഹനങ്ങളിൽ ഇടിച്ചു; അപകടം അമിത വേഗത്തെ തുടർന്ന് ; എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു; വീഡിയോ കാണാം

നാഗമ്പടത്ത് നിന്നും
ജാഗ്രത ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
സമയം : 04.25

കോട്ടയം : എം.സി റോഡിൽ കോട്ടയം നഗര മധ്യത്തിൽ നാഗമ്പടത്ത് വാഹനാപകടം. അമിത വേഗത്തിൽ എത്തിയ ഇന്നോവ കാർ രണ്ട് വാഹനങ്ങളിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. എന്നാൽ , അപകടത്തെ തുടർന്ന് എം സി റോഡിൽ നാഗമ്പടം ഭാഗത്ത് ഗതാഗതം തടസപ്പെട്ടു.

Advertisements

തിങ്കളാഴ്ച വൈകിട്ട് മുന്നരയോടെയായിരുന്നു അപകടം. നാഗമ്പടം ഭാഗത്ത് നിന്നും എത്തിയ ഇന്നോവ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്നും എത്തിയ രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു. യുവാക്കൾ സഞ്ചരിച്ച ഇന്നോവ അമിത വേഗത്തിലായിരന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തെ തുടർന്ന് മൂന്ന് വാഹനങ്ങളും റോഡിൽ കിടന്നത് ഗതാഗത തടസത്തിന് ഇടയാക്കി. ട്രാഫിക് പൊലീസ് എത്തിയാണ് ഗതാഗത തടസം നീക്കിയത്. ക്രെയിൻ ഉപയോഗിച്ചാണ് മുന്ന് കാറുകളും വലിച്ച് നീക്കിയത്.

Hot Topics

Related Articles