കോട്ടയം : ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കാൻ രഞ്ജിതിന് അവകാശമില്ലന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. സജി ചെറിയാനും രാജിവെച്ച് ഒഴിയണം. മന്ത്രി പരസ്യമായ സ്ത്രീ പീഡന കേസിനെ ന്യായീകരിക്കുന്ന നടപ്പടി ആണ് എടുത്തത്. മന്ത്രി രഞ്ജിത്തിന് സംരക്ഷണം നൽകുന്നത് കാണാം.
കുറ്റം സമ്മതിച്ച് മന്ത്രി രാജിവെച്ചു ഒഴിയണം. സർക്കാരിന് തന്നെ അധികാരത്തിൽ ഇരിക്കാൻ അവകാശമില്ല. സർക്കാർ പ്രതിരോധത്തിൽ ആയിരിക്കുകയാണ്.എത്രയും പെട്ടന്ന് ഇതിൽ നിയമ നടപ്പടിയെടുക്കണം. സർക്കാരിന് കുറ്റക്കാരെ സംബദ്ധിച്ച് കൃത്യമായ വിവരം ഉണ്ട്. അത്കൊണ്ടാണ് സർക്കാർ മിണ്ടാത്തത്. വളരെ വിച്ചിത്രമായ സർക്കാരാണ് പിണറായിയുടെതെന്നും സുരേന്ദ്രൻ പറഞ്ഞു. ഹേമ കമ്മറ്റിയ്ക്ക് മുമ്പിൽ പേരുകൾ ഉണ്ട്. പേരുകൾ പുറത്ത് വന്നാൽ സർക്കാരിലെ പല മന്ത്രിമാരും പുറത്ത് പോക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.