പ്രമുഖ തെലുങ്ക് നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ-കണ്‍വെൻഷൻ സെൻ്റർ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോണ്‍സ് ആൻഡ് അസറ്റ് മോണിറ്ററിംഗ് ആൻഡ് പ്രൊട്ടക്ഷൻ (ഹൈഡ്ര) അധികൃതർ പൊളിക്കാൻ തുടങ്ങി. അനധികൃത നിർമ്മാണമാണെന്ന കണ്ടെത്തലിന തുടർന്നാണ് നടപടി. മദാപൂർ പ്രദേശത്തെ തമ്മിടികുണ്ട തടാകത്തിൻ്റെ അരികില്‍ പത്ത് ഏക്കർ സ്ഥലത്താണ്
ഇത് സ്ഥിതി ചെയുന്നത്.
തമ്മിടികുണ്ട തടാകത്തിൻ്റെ ഫുള്‍ ടാങ്ക് ലെവല്‍ (എഫ്‌ടിഎല്‍) ഏരിയയിലും ബഫർ സോണിലും അനധികൃത നിർമാണം നടക്കുന്നുവെന്ന ആരോപണം അടുത്തിടെ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെട്ടിടം പൊളിക്കാൻ ഹൈഡ്ര അധികൃതർ തീരുമാനമെടുത്തത്. നോർത്ത് ടാങ്ക് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ നല്‍കിയ ഔദ്യോഗിക രേഖകള്‍ പ്രകാരം തമ്മിടികുണ്ട തടാകത്തിൻ്റെ എഫ്ടിഎല്‍ വിസ്തീർണ്ണം ഏകദേശം 29.24 ഏക്കറാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എഫ്ടിഎല്‍ ഏരിയയുടെ ഏകദേശം 1.12 ഏക്കറും ബഫറിനുള്ളില്‍ അധികമായി 2 ഏക്കറും എൻ-കണ്‍വെൻഷൻ കൈയേറിയെന്നാണ് ആരോപണം. ശനിയാഴ്‌ച പുലർച്ചെയാണ് പൊളിച്ചുനീക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഹൈഡ്രാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും, ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെ അകമ്ബടിയോടെ, പ്രക്രിയ തടസ്സങ്ങളില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്‌തു.