കോട്ടയം : വനിത മുൻ എഡിറ്റർ ഇൻ ചാർജും മലയാള മനോരമ മുൻ പത്രാധിപസമിതി അംഗവും കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡൻ്റുമായിരുന്ന മണർകാട് മാത്യു നിര്യാതനായി. ഭൗതിക ശരീരം ഇപ്പോൾ മണർകാട് സെൻ്റ് മേരീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മണർകാട് കുന്നേൽ തറവാട് വീട്ടിൽ കൊണ്ടുവരും. സംസ്കാരം ബുധനാഴ്ച രാവിലെ 10. 30 ന് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം 12 മണിയോടെ മണർകാട് വിശുദ്ധ മാർത്തമറിയം യാക്കോബായ കത്തിഡ്രലിൽ. 1968 ൽ മനോരമ ദിനപത്രത്തിൽ ചേർന്നു. 1980 ൽ വനിതയുടെ എഡിറ്റർ ഇൻ ചാർജ്ജായി ചുമതലയേറ്റു. 2010 ൽ വിരമിച്ചു. 1986 ൽ കോട്ടയം പ്രസ്ക്ലബ് പ്രസിഡൻ്റായിരുന്നു.
Advertisements