കോട്ടയം: സർവ്വകലാശാല കേന്ദ്രീകരിച്ച് പണം വാങ്ങി പരീക്ഷാഫലം തിരുത്തൽ നടത്തുന്ന സംഘത്തിന്റെ ഒരു കണ്ണിയാണ് പിടിക്കപ്പെട്ട ഉദ്യോഗസ്ഥയെന്ന് സംശയിക്കുന്നതായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് പറഞ്ഞു. അഴിമതിക്കേസിൽ പിടിയിലായ ഉദ്യോഗസ്ഥ കൈകാര്യം ചെയ്തിരുന്ന കഴിഞ്ഞ കാലങ്ങളെ ഫയലുകൾ പരിശോധിക്കപ്പെടണം.
പ്യൂൺ തസ്തികയിൽ നിയമിതയായ ഉദ്യോഗസ്ഥ അതോടൊപ്പം എംജി സർവകലാശാലയിൽ നിന്നും ഡിഗ്രി പാസായത് ഇടതുപക്ഷ സിൻഡിക്കേറ്റ് സഹായത്തോടുകൂടിയാണോയെന്ന് പരിശോധിക്കപ്പെടണം. ഇവരുടെ ഡിഗ്രിയും മറ്റ് വിദ്യാഭ്യാസ യോഗ്യതകളും വ്യാജമാണോയെന്നും പുനപരിശോധിക്കണം. പ്രസ്തുത ഉദ്യോഗസ്ഥയുടെ ഉത്തര കടലാസുകൾ പുനർമൂല്യനിർണയം നടത്തണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്നെയുമല്ല പ്യുൺ പ്രമോഷൻ തസ്തികയുടെ ക്വാട്ട വർധിപ്പിച്ച സിൻഡിക്കേറ്റ് തീരുമാനത്തിൽ അഴിമതി ഉണ്ടോയെന്നും പരിശോധിക്കേണ്ടതാണ്. പ്രസ്തുത വ്യക്തിയെ നിയമിക്കാൻ വേണ്ടി 2017 സിൻഡിക്കേറ്റ് എടുത്ത തീരുമാനം ഉൾപ്പെടെ ചോദ്യം ചെയ്യപ്പെടണം. അന്നത്തെ സിൻഡിക്കേറ്റ് മെമ്പർമാർ ഉൾപ്പെടെയുള്ളവർ വിജിലൻസ് അന്വേഷണ പരിധിയിൽ വരണം. പ്രസ്തുത ഉദ്യോഗസ്ഥയെ സർവ്വീസിൽ നിന്ന് പുറത്താക്കുവാൻ യൂണിവേഴ്സിറ്റി അധികാരികൾ തയ്യാറാകണം .ഈ വിഷയത്തെ പറ്റി സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ആവശ്യപ്പെട്ടു.