പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണം? മുറിവേറ്റഭാഗത്തിനു മുകളില്‍ ചരടുപയോഗിച്ച് കെട്ടുന്നതും മുറിവില്‍ നിന്ന് രക്തമൂറ്റിക്കളയുന്നതും ശരിയായ മാര്‍ഗമാണോ? ജീവന്‍ രക്ഷിക്കാന്‍ ശരിയായ ജാഗ്രത വേണം..!

തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കടിയേറ്റയാളും ചുറ്റുമുള്ളവരും പരിഭ്രാന്തരാകുന്നത് സാധാരണമാണ്. പാമ്പുകടി യേറ്റാല്‍ കൃത്യമായ അറിവില്ലാതെ പലപ്പോഴും നമ്മള്‍ ചെയ്യാറുള്ള കാര്യങ്ങള്‍ വിപരീതഫലമുളവാക്കുന്നതാണ്. ഇതില്‍ ഏറ്റവും പ്രധാനം രോഗിയെ ശാന്തതയോടെ നിലനിര്‍ത്തുക എന്നതാണ്. പാമ്പ് കടിയേറ്റുള്ള മരണം ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം;

Advertisements

പാമ്പുകടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്;


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാല് ഇഞ്ച് വീതിയുള്ള പരുപ രുത്ത തുണി (പട്ടീസ്) ഉപയോഗിച്ച് മുറിവു കെട്ടാം. ലിംഫിന്റെ ഒഴുക്കിനെ തടയുകയും രക്തയോട്ടം നിലനിര്‍ത്തുകയുമാണ് നമ്മുടെ ലക്ഷ്യം. പതിയെ കടിയേറ്റ ഭാഗത്തുനിന്നു തുടങ്ങി, മുഴുവന്‍ കാലോ കയ്യോ പൊതിയാം. മുറിവ് പൊതിയു മ്പോള്‍ പെരുവിരല്‍ കയറാന്‍തക്ക വിധം അയവില്‍ വേണം പൊതിയാന്‍. മുറിവില്‍ ഐസ്, ”വിഷക്കല്ല്”, പൊട്ടാസിയം പെര്‍മാംഗനേറ്റ്, എന്നിവ പുരട്ടുന്നതും ഇലക്ട്രിക്ക് ഷോക്കോ, പൊള്ളലോ ഏല്‍പ്പിക്കുന്നതുകൊണ്ടും ഒരു പ്രയോജനവുമില്ല. മുറിവായില്‍ നിന്ന് രക്തമൂറ്റി കളഞ്ഞതുകൊണ്ടും കാര്യമില്ല. വിഷം അത്തരത്തില്‍ ശരീരത്തില്‍ നിന്ന് പോകില്ല എന്നത് നമ്മള്‍ മനസ്സിലാക്കണം. മുറിവേറ്റഭാഗം നീരുവന്ന് തടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആഭരണങ്ങളും ഇറുകിയ വസ്ത്രവും അവിടെ നിന്ന് അഴിച്ചുമാറ്റണം.

പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതിരിക്കുക എന്നതാണ്.കടിയേറ്റവര്‍ ഭയന്ന് ഓടരുത്.വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാരണമാകും. കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്തം ഞെക്കിക്കളയുകയോ, കീറി എടുക്കാനോ ശ്രമിക്കരുത്. രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയില്‍ വയ്ക്കുക. എത്രയും വേഗം ആന്റി സ്‌നേക് വെനം ഉള്ള ആശുപത്രിയിലെത്തിക്കുക.രാജവെമ്പാല,മൂര്‍ഖന്‍, ശംഖുവരയന്‍ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ ബാധിക്കും.അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് ബാധിക്കുന്നത്..നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാല്‍ കാഴ്ച മങ്ങല്‍, ശ്വാസതടസ്സം, ആമാശയവേദന എന്നിവ ഉണ്ടാകുന്നു. രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.

പാമ്പുകടിയേറ്റാല്‍ മുറിവേറ്റഭാഗത്തിനു മുകളില്‍ ചരടുപയോഗിച്ച് കെട്ടുക, മുറിവായില്‍ നിന്ന് രക്തമൂറ്റിക്കളയുക എന്നതൊക്കെയാണ് ആളുകള്‍ സാധാരണയായി ചെയ്യാറ്. പക്ഷേ, ഇതു രണ്ടും ശരിയായ പ്രവൃത്തികളല്ല. മുറിവേറ്റഭാഗത്തിനു മുകളില്‍ ചരടുപയോഗിച്ച് കെട്ടുന്നത് പലപ്പോഴും ഉപകാരത്തെക്കാളേറെ ഉപദ്രവമാണ്. ചരടിന്റെ മുറുക്കം കൂടിപ്പോയാല്‍ ആ ഭാഗത്തേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും പിന്നീട് അത് മുറിച്ചുകളയേണ്ടതായും വരാറുണ്ട്. വിഷം ശരീരത്തില്‍ പടരുന്നത് കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. ലിംഫ് സിസ്റ്റവും ചെറിയ രക്തക്കുഴലുകളും വഴി പതുക്കെയാണ് വിഷം ശരീരത്തില്‍ പടരുക. കടിയേറ്റ ഭാഗം ഹൃദയത്തിനു താഴെവരുന്ന രീതിയില്‍ പിടിക്കുക. ഇതിന് കാലോ കയ്യോ താഴ്ത്തിയിട്ടാല്‍ മതിയാകും. ഇത് വിഷം പടരുന്നത് കുറയ്ക്കും. രോഗി പരിഭ്രാന്തനാകാനും പാടില്ല: കാരണം രക്തചംക്രമണം വര്‍ദ്ധിക്കുന്നത് ശരീരത്തില്‍ മുഴുവന്‍ വിഷം വ്യാപിക്കാനിടയാക്കും.

ഛര്‍ദിയാണ് പൊതുവെ വിഷബാധയേല്‍ ക്കുന്നതിന്റെ ആദ്യ ലക്ഷണം. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍ എന്നിവയുടെ neurotoxicവിഷമേറ്റാല്‍ മങ്ങിയ കാഴ്ച, കണ്‍പോളകള്‍ തൂങ്ങുക, പേശികളും കഴുത്തും ക്ഷീണിക്കു ക എന്നിവയാണ് പ്രധാന ലക്ഷണ ങ്ങള്‍. ഗുരുതരമായ കേസുകളി ല്‍ ഈ ലക്ഷണങ്ങള്‍ വേഗം പ്രത്യക്ഷപ്പെടാം. അതായത് കടിയേറ്റ് മൂന്നുമണിക്കൂറിനു ള്ളില്‍ തന്നെ. ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗിയു ടെ സ്ഥിതി വഷളാവുകയും, പേശികള്‍ പൂര്‍ണമായും തളര്‍ന്നു പോവുകയും ശ്വാസം കിട്ടാതെ മരിക്കുകയും ചെയ്യും. ശ്വാസം നേരെയാവുന്നതുവരെ വെന്റിലേറ്റര്‍ വേണ്ടിവരാറുണ്ട്. അണലിയുടേത് പോലുള്ള ഹീമോടോ ക്‌സിക്ക് Hemotoxic വിഷപ്പാമ്പുകളുടെ കേസില്‍ മൂത്രത്തിലും മോണയിലും മൂക്കിലും നിന്ന് രക്തസ്രാവം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കടിയേറ്റ ഭാഗത്ത് അസ ഹനീയമായ വേദനയും, നീരും ഉണ്ടാകും. ചികിത്സ വൈകിയാല്‍ ഹൃദയത്തിലും തലച്ചോറിലും ശ്വാസകോശത്തിലും ഇതു പോലെ രക്തസ്രാവം ഉണ്ടായേക്കാം. കിഡ്‌നി തകരാറിലായാല്‍ ഡയാലിസിസ് വേണ്ടി വരാം. അണലി വിഷബാധയാണ് ഇന്ത്യയില്‍ പാമ്പു കടി മൂലമുള്ള ഏറ്റവു മധികം മരണങ്ങള്‍ ഉണ്ടാക്കുന്നത്.

വ്യാജചികിത്സയെ സൂക്ഷിക്കുക

കേരളത്തില്‍ ആകെ 101 തരം പാമ്പുകള്‍ ആണുള്ളത്. അതില്‍ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയില്‍ വിഷമുള്ള 10 പാമ്പുകള്‍ മാത്രം. അതില്‍ അഞ്ചെണ്ണം കടല്‍പാമ്പുകള്‍ ആണ്.അതായത് കരയില്‍ കാണുന്ന 95 തരം പാമ്പുകളില്‍ അഞ്ച് തരത്തിന് മാത്രമേ മനുഷ്യന്റെ ജീവന്‍ അപഹരിക്കാന്‍ കഴിവുള്ളൂ എന്നര്‍്ത്ഥം . മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകള്‍ ആഴത്തില്‍ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവില്‍ വിഷം പ്രവേശിക്കണം എന്നില്ല.ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകര്‍ ഉപയോഗിക്കുന്നത്.കല്ല് ശരീരത്തില്‍ വച്ചാലോ, പച്ചിലകള്‍ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല..

ശരിയായചികിത്സ

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിരര്‍വീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളില്‍ നിന്നാണ് നിര്‍്മ്മിക്കുന്നത്.മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂര്‍്ഖന്‍, ശംഖുവരയന്‍, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയില്‍ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തില്‍ നിന്നും വേര്‍്തിവരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്.ആന്റി വെനം ഇല്ലാത്ത ആശുപത്രികളില്‍ കയറി വിലപ്പെട്ട സമയം കളയാതിരിക്കാന്‍ ശ്രദ്ധിക്കണം.

Hot Topics

Related Articles