വൈക്കം എസ് എൻ ഡി പി യോഗം വനിത കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ വീണ പൂവ് എന്ന പേരിൽ നടത്തുന്ന കലാമത്സരങ്ങളുടെ ഫൈനൽ നാളെ (28) വൈക്കം ആശ്രമം സ്കൂളിൽ നടക്കും. കേരളത്തിലെ വിവിധ ജില്ലകളെ മേഖല അടിസ്ഥാനത്തിൽ തിരിച്ച് കുമാരനാശാൻ സ്മൃതി ആചരണത്തിൻ്റെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ വിജയികളായവരെ പങ്കെടുപ്പിച്ചാണ് മത്സരം നടത്തുന്നത്. മത്സരങ്ങൾ നാളെ രാവിലെ 10ന് യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വനിതാ സംഘം പ്രസിഡൻ്റ് കെ .പി.കൃഷ്ണകുമാരി അധ്യക്ഷത വഹിക്കും.
സബ് ജൂനിയർ വിഭാഗത്തിനായി പൂക്കാലം, ജൂനിയർ വിഭാഗത്തിന് വീണ പൂവ് എന്നീ ആലാപന മത്സരങ്ങളും സീനിയർ വിഭാഗത്തിനായി ആശാൻ്റെ യോഗ നേതൃത്വവും കവിത്വവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരവും സൂപ്പർ സീനിയർ വിഭാഗത്തിന് കരുണയെന്ന കൃതിയെ ആസ്പദമാക്കി ആസ്വാദനവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ കുമാരനാശാൻ്റെ ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി എന്നീ കൃതികളെ ആസ്പദമാക്കി നൃത്തനാടകവും അരങ്ങിലെത്തിക്കും. മത്സരങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോ. എം.എൻ. സോമൻ,തുഷാർ വെള്ളാപ്പള്ളി, അരയക്കണ്ടി സന്തോഷ്, പ്രീതി നടേശൻ,വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ്, സെക്രട്ടറി എം.പി. സെൻ തുടങ്ങിയവർ സംബന്ധിക്കും. പരിപാടി വിശദികരിച്ച പത്രസമ്മേളനത്തിൽ കേന്ദ്ര വനിതാ സംഘം ഭാരവാഹികളായ കെ.പി. കൃഷ്ണകുമാരി, ഇ.എസ്.ഷീബ,അഡ്വ. സംഗീത വിശ്വനാഥൻ, ഷീജസാബു, സിനി പുരുഷോത്തമൻ തുടങ്ങിയവർ സംബന്ധിച്ചു.