ഗുജറാത്തിൽ റെഡ് അലർട്ട് : രണ്ടുദിവസം കൊണ്ട് 16 മരണം ; അതിശക്തമായ മഴ മുന്നറിയിപ്പ്

ഗുജറാത്ത്‌ : ഗുജറാത്തിൽ കനത്ത മഴ കഴിഞ്ഞ രണ്ടുദിവസമായി പെയ്ത കനത്ത മഴയിൽ മരണം 16 ആയി വരും മണിക്കൂറുകളിൽ ശക്തമായ മഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.ഗുജറാത്തിൽ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ രണ്ട് ദിവസത്തിനിടെ 16 പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.ഗുജറാത്തിൽ രണ്ടു ദിവസങ്ങളായുള്ള കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തെ നേരിടുകയാണ് വരും ദിവസങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.നിലവിൽ ഭുജിന് 50 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായി സൗരാഷ്ട്രയിലും കച്ചിലുമുള്ള ന്യൂനമർദം വടക്കുകിഴക്കൻ അറബിക്കടലിലേക്ക് മാറുമ്പോൾ മഴ കൂടുതൽ ശക്തി പ്രാപിക്കും.ന്യൂനമർദം മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിലാണ് നീങ്ങുന്നത്.സൗരാഷ്ട്ര, കച്ച് മേഖലകളിൽ അതിശക്തമായ മഴയ്ക്ക് കാരണമാകും.അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്

Advertisements

Hot Topics

Related Articles