സ്പോർട്സ് ഡെസ്ക് : നൈജീരിയക്കാരനായ ബ്രിട്ടീഷ് അത്ലറ്റ് ഡിവൈൻ ഇഹെം തൻ്റെ മികച്ച വേഗതയിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഗ്രാൻഡ് വേദിക്ക് തയ്യാറാകുന്നു. ലീ വാലി അത്ലറ്റിക്സ് സെൻ്ററിൽ 10.30 സെക്കൻഡിൽ 100 മീറ്റർ ഓടി മറികടന്നു. ജമൈക്കൻ സ്പീഡ്സ്റ്റർ സച്ചിൻ ഡെന്നിസ് സ്ഥാപിച്ച 10.51 സെക്കൻഡിൻ്റെ റെക്കോർഡ് ആണ് ഇഹെം തകർത്ത്.രണ്ട് വർഷങ്ങൾക്ക് മുമ്പ് 12 വയസ്സുള്ളപ്പോൾ 11.3 സെക്കൻഡിൽ 100 മീറ്റർ ഓടി തന്റെ കഴിവ് ലോകത്തിനു മുമ്പിൽ തെളിയിച്ചിരുന്നു.തന്റെ പ്രായവിഭാഗത്തിലെ 10.30 സെക്കൻഡ് എന്ന’ലോക റെക്കോർഡ്’ ഇഹെം തകർത്തിരുന്നു. ഇഹെം ഇതേ വേഗത്തിൽ ഓട്ടം തുടർന്നാൽ 9.58 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കിയ ജമൈക്കൻ ഇതിഹാസ താരം ഉസൈൻ ബോൾട്ടിൻ്റെ റെക്കോർഡ് തകർക്കാൻ സാധിക്കും. 100 മീറ്റർ ട്രാക്കിൽ ഇഹേം മാത്രമല്ല 16 കാരനായ ഓസ്ട്രേലിയൻ ഗൗട്ട് ഗൗട്ടും അത്ലറ്റിക്സ് ലോകത്തെ ഞെട്ടിച്ചിരുന്നു.