ലൈംഗിക പീഡന കേസില്‍ പ്രതിയായ മുകേഷ് കൊച്ചിയിലെത്തി; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും

കൊച്ചി : ലൈംഗിക പീഡന കേസില്‍ പ്രതിയായ നടനും എംഎല്‍എയുമായ മുകേഷ് ഇന്ന് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തി. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. തന്‍റെ കൈവശമുള്ള തെളിവുകള്‍ അഭിഭാഷകന് കൈമാറാൻ വേണ്ടിയാണ് ഇന്ന് മുകേഷ് അഭിഭാഷകനെ കാണുന്നത്.

Advertisements

നിയമനടപടിയ്ക്കായി സമയം അനുവദിക്കണമെന്നും അത് വരെ അറസ്റ്റ് തടയണമെന്നുമായിരുന്നു ഇന്നലെ മുൻകൂർജാമ്യാപേക്ഷയില്‍ മുകേഷ് ആവശ്യപ്പെട്ടത്. രണ്ടാം തിയ്യതി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തന്റെ കൈയ്യിലുള്ള വാട്സാപ്പ് ചാറ്റുകള്‍, ഇ മെയിലുകള്‍ തുടങ്ങി ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാനാണ് മുകേഷിന്‍റെ നീക്കം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ മുകേഷ് ഉള്‍പ്പടെയുള്ള ഏഴ് പേർക്കെതിരെ മൊഴി നല്‍കിയ ആലുവ സ്വദേശിയായ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് അന്വേഷണസംഘം രേഖപ്പെടുത്തും. 164 ആം വകുപ്പ് പ്രകാരം എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാകും നടപടികള്‍. ഇതിനിടെ പ്രത്യേക അന്വേഷണ സംഘം ഓണ്‍ലൈൻ ആയി യോഗം ചേർന്ന് നടപടികള്‍ തീരുമാനിച്ചു. ബലാത്സംഗ കേസുകള്‍ ഡിവൈഎസ് പി മാർ ചുമതലയുള്ള പ്രത്യേക ടീമായാണ് അന്വേഷിക്കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.