നെപ്പോളിയന്റെ ചട്ട വിരുദ്ധ ഫിറ്റിങ്ങുകള്‍ അതേ വര്‍ക് ഷോപ്പില്‍ കൊണ്ടുപോയി നീക്കംചെയ്യണം; റോഡിലൂടെ ഓടിക്കുന്നതിന് വിലക്ക്, 12 ലക്ഷത്തിന് തുല്യമായ ബോണ്ടും; ഇ ബുള്‍ജെറ്റിനുള്ള കോടതി നിര്‍ദ്ദേശങ്ങള്‍ അറിയാം

തലശ്ശേരി: ഇ ബുള്‍ ജെറ്റ് കേസില്‍ കോടതി ഉത്തരവ് പുറത്ത്. മോട്ടര്‍ വാഹന വകുപ്പിന്റെ കസ്റ്റഡിയിലുള്ള വ്‌ളോഗര്‍മാരുടെ നെപ്പോളിയന്‍ എന്ന വാഹനത്തിലെ മുഴുവന്‍ ചട്ട വിരുദ്ധ ഫിറ്റിങ്ങുകളും അതേ വര്‍ക് ഷോപ്പില്‍ കൊണ്ടുപോയി മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നീക്കണമെന്നാണ് കോടതി ഉത്തരവ്. വാഹനം വിട്ടു കിട്ടുന്നതിനായി ഉടമ കിളിയന്തറ നെച്ചിയാട്ട് വീട്ടില്‍ എബിന്‍ വര്‍ഗീസ് മോട്ടര്‍ വാഹന വകുപ്പ് അധികൃതരെ എതിര്‍കക്ഷികളാക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

Advertisements

അനധികൃത ഫിറ്റിങ്ങുകള്‍ ഉടമയുടെ സ്വന്തം ചെലവില്‍ നീക്കം ചെയ്യണമെന്നും വാഹനം നിയമാനുസൃതമായ രീതിയില്‍ തിരിച്ച് കൊണ്ടുവന്നു പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കാനുമാണ് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവായത്. 12 ലക്ഷം രൂപയ്ക്ക് തുല്യമായ ബോണ്ട് സമര്‍പ്പിക്കണം. വാഹനം റോഡിലൂടെ ഓടിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. 6 മാസത്തേക്ക് താല്‍ക്കാലികമായി റദ്ദാക്കപ്പെട്ട വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ സ്ഥിരമായി റദ്ദാക്കപ്പെടാതിരിക്കണമെങ്കില്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Hot Topics

Related Articles