ഫെയ്സ്ബുക്ക് മെസഞ്ചറിൽ സ്ക്രീൻ ഷോട്ട് എടുത്താൽ ഇനി കുടുങ്ങും ; പുതിയ അലർട്ടുമായി ഫെയ്സ്ബുക്ക്

ന്യൂസ് ഡെസ്ക് : ഫേസ്ബുക്ക് മെസഞ്ചറിന്റെ  എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ചാറ്റുകളില്‍ ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ലഭ്യമാണ്.ഇപ്പോള്‍ പുതിയ ഒരു അലേര്‍ട്ട് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്   ഫേസ്ബുക്ക് മെസഞ്ചര്‍ . ആരെങ്കിലും ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പകര്‍ത്തിയാല്‍ മറുവശത്ത് ഉള്ളയാള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.

Advertisements

നേരത്തെ, ആരെങ്കിലും വാനിഷ് മോഡില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുമ്പോള്‍ അറിയിപ്പ് ലഭിക്കുമായിരുന്നു. എന്നാല്‍, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ചാറ്റുകളിലും ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

”നിങ്ങള്‍ക്ക് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകള്‍ സുരക്ഷിതത്വത്തോടെ ഉപയോഗിക്കാന്‍ കഴിയേണ്ടത് പ്രധാനമാണെന്ന് ഞങ്ങള്‍ കരുതുന്നു. അതിനാല്‍ നിങ്ങളുടെ ഡിസപ്പിയറിങ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ആരെങ്കിലും എടുത്താല്‍ അക്കാര്യം നിങ്ങളെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു”, പുതിയ ഫീച്ചറിനെ കുറിച്ച്‌ മെറ്റ  വിശദീകരിക്കുന്നു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ഗ്രൂപ്പ് ചാറ്റുകള്‍, മെസഞ്ചറിലെ കോളുകള്‍ എന്നിങ്ങനെയുള്ള മറ്റ് നിരവധി ഫീച്ചറുകളും മെറ്റ അവതരിപ്പിക്കുന്നുണ്ട്.

കൂടാതെ, എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത വ്യക്തിഗത ചാറ്റുകള്‍ക്കും ഗ്രൂപ്പ് ചാറ്റുകള്‍ക്കും പുതിയ മെസേജ് ഫോര്‍വേഡിങ് ഫീച്ചര്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ ഉപയോഗിച്ച്‌ സന്ദേശങ്ങളും മീഡിയ ഫയലുകളും ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കും. ഫോര്‍വേഡ് ബട്ടണ്‍ ടാപ്പ് ചെയ്ത് ഒന്നോ അതിലധികമോ ആളുകളുമായോ ഗ്രൂപ്പുകളുമായോ ഈ മേസേജ് പങ്കുവെയ്ക്കാന്‍ കഴിയും. ഇത്തരത്തില്‍ ഫോര്‍വേഡ് ചെയ്യുന്ന സമയത്ത് ഒരു ഷെയര്‍ ഷീറ്റും കാണാന്‍ കഴിയും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.