തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരൻ ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ ചീഫ് സെക്രട്ടറിയും ഭർത്താവുമായ ഡോ. വി വേണുവില്‍ നിന്നാണ് ശാരദാ മുരളീധരൻ ചുമതലയേല്‍ക്കുന്നത്. ഇരുവരും 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ്.
ശാരദാ മുരളീധരന് 2025 ഏപ്രില്‍ വരെ കാലാവധിയുണ്ട്. മുമ്പ് ദമ്പതിമാരായ വി. രാമചന്ദ്രൻ- പത്മ രാമചന്ദ്രൻ, ബാബു ജേക്കബ്- ലിസി ജേക്കബ് ദമ്പതികള്‍ ചീഫ് സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ടെങ്കിലും ഭർത്താവിന് പിന്നാലെ ഭാര്യ സംസ്ഥാന ചീഫ് സെക്രട്ടറി പദവിയിലേക്കെത്തുന്നത് ഇതാദ്യമായാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്തിന്റെ അഞ്ചാമത്തെ വനിതാ ചീഫ് സെക്രട്ടറിയായാണ് ശാരദാ മുരളീധരൻ ചുമതലയേല്‍ക്കുക. കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നതിന് മുൻപായി ഗംഭീര യാത്രയയപ്പാണ് വി വേണുവിന് നല്‍കിയത്. ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയാണ് ചീഫ് സെക്രട്ടറി ഡോ. വി. വേണുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യാത്രയയപ്പ് പരിപാടിയില്‍ പറഞ്ഞു. ഭർത്താവിന്റെയും ഭാര്യയുടെയും ഇടയില്‍ ചീഫ് സെക്രട്ടറി ചുമതല കൈമാറ്റം ചെയ്യുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.