മഹാരാഷ്ട്രയിലെ സിന്ധുദുർഗില്‍ ശിവജിയുടെ പ്രതിമ തകർന്ന സംഭവത്തില്‍ സർക്കാരിനെതിരേ വൻപ്രതിഷേധ റാലിയുമായി പ്രതിപക്ഷം. മുംബൈയില്‍ ഹുതാത്മ ചൗക്കില്‍നിന്നാരംഭിച്ച റാലി ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ സമാപനം കുറിക്കുമ്പോള്‍ മറാഠ വികാരം ആളി കത്തുകയായിരുന്നു. റാലിക്ക് സിറ്റിപോലീസ് അനുമതി നല്‍കിയില്ലെങ്കിലും നേതാക്കളും പ്രവർത്തകരും അണിനിരന്നതോടെ റാലി നിശ്ചയിച്ച പ്രകാരംതന്നെ നടന്നു.
Advertisements
നാവികസേനാദിനത്തോടനുബന്ധിച്ച് 8 മാസം മുൻപാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശിവാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. കോടികള്‍ ചിലവിട്ട് നിർമ്മിച്ച പ്രതിമ പോയ വാരമാണ് നിലം പൊത്തിയത്.