കൊല്‍ക്കത്ത: കൊല്‍ക്കത്ത കൊലപാതകത്തില്‍ സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്. സമരം ചെയ്യുന്ന ഡോക്ടർമാർ കശാപ്പുകാരെന്ന് തൃണമൂല്‍ എംഎല്‍എ ലവ്ലി മയ്ത്ര വിമർശിച്ചു. സമരത്തിന്റെ പേരില്‍ ഡോക്ടർമാർ ചികിത്സ നിഷേധിക്കുന്നുവെന്നും ദിവസവും അവർ കശാപ്പുകാരായി മാറുന്നുവെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
വിവാദ പരാമർശത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകർ മര്യാദ പാലിക്കണമെന്ന് നിലപാടെടുത്ത് അഭിഷേക് ബാനർജി രംഗത്തെത്തി. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഡോക്ടർമാർക്കെതിരെ പ്രസ്താവന പാടില്ലെന്നും അഭിഷേക് ബാനർജി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോക്ടറുടെ പീഡന കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള ഡോക്ടർമാരുടെ സമരം തുടരുകയാണ്. കമ്മീഷണറുടെ ആസ്ഥാനത്തിന് സമീപം റോഡില്‍ ഇന്നലെ മുതല്‍ കുത്തിയിരിക്കുകയാണ് സമരക്കാർ. സമരവേദിയും ആശുപത്രിയും ആക്രമിച്ചത് പോലീസിന്റെ വീഴ്ചയെന്നാണ് വിമർശനം.