‘തല ഉയര്‍ത്തി തന്നെയാകും വിരമിക്കൽ’; രാജ്യന്തര ഫുട്ബോളിൽ നിന്ന് ഉടൻ വിരമിക്കുമോ എന്നതിൽ പ്രതികരിച്ച് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ

ലിസ്ബണ്‍: രാജ്യാന്തര ഫുട്ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് പോര്‍ച്ചുഗല്‍ നായന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. നേഷന്‍സ് ലീഗില്‍ വ്യാഴാഴ്ച ക്രൊയേഷ്യക്കെതിരായ മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു 39കാരനായ റൊണാള്‍ഡോ. പോര്‍ച്ചുഗലിനായി ഇനിയും ഏറെ ചെയ്യാനുണ്ടെന്നും മാധ്യമങ്ങളോട് റൊണാള്‍ഡോ പറഞ്ഞു.

Advertisements

സമയമായാല്‍ ഞാന്‍ തന്നെ അക്കാര്യം പ്രഖ്യാപിക്കും. എന്നെ സംബന്ധിച്ച്‌ അത് വിഷകരമായ തീരുമാനമൊന്നും ആവില്ല. ടീമിനായി ഒന്നും സംഭാന ചെയ്യാനില്ലെന്ന് തിരിച്ചറിയുന്ന നിമിഷം ഞാൻ വിരമിക്കല്‍ പ്രഖ്യാപിക്കും. എന്‍റെ സഹതാരമായിരുന്ന പെപ്പെ തല ഉയര്‍ത്തി വിരമിച്ചത് നമുക്ക് മുന്നിലുണ്ട്. അതുപോലെ തല ഉയര്‍ത്തി തന്നെയാവും താനും വിരമിക്കുകയെന്നും റൊണാള്‍ഡോ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോച്ച്‌ റോബര്‍ട്ടോ മാര്‍ട്ടിനെസിന്‍റെ എല്ലാ പിന്തുണയും എനിക്കുണ്ട്. ആരാധകര്‍ക്ക് പോര്‍ച്ചുഗല്‍ ടീമില്‍ വലിയ പ്രതീക്ഷയാണുള്ളത്. എന്നാല്‍ ഏതൊരു കളിക്കാരന്‍റെ കരിയറിലും നല്ല സമയവും മോശം സമയവും ഉണ്ടാകുമെന്നും അതാണ് ആ കളിക്കാരനെ രൂപപ്പെടുത്തിയെടുക്കുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു.

Hot Topics

Related Articles