ചികിത്സ നല്‍കേണ്ടതിന് പകരം സംരക്ഷിക്കുന്നു; മുകേഷിന് കാര്യമായി ചികിത്സിക്കേണ്ട ഞരമ്പ് രോഗമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം : മുകേഷിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. മുകേഷിന് കാര്യമായി ചികിത്സിക്കേണ്ട ‍ഞരമ്പുരോഗമാണെന്നും ചികിത്സ നല്‍കേണ്ടതിന് പകരം മുകേഷിനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുരളീധരൻ വിമർശിച്ചു. തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ എഡിജിപി അജിത്ത് കുമാറാണെന്നും കെ. മുരളീധരൻ കുറ്റപ്പെടുത്തി.

Advertisements

കഴിഞ്ഞ ഏപ്രില്‍ 17 ന് ഞാനിത് പറഞ്ഞതാണ്. കരുവന്നൂർ വിഷയത്തിലടക്കം ഭയന്നായിരുന്നു സിപിഎം നീക്കം. ഈ കേസില്‍ പ്രതികള്‍ സിപിഎമ്മുകാരാണ്. കേന്ദ്ര അന്വേഷണം നടക്കുകയാണ്. അതോടൊപ്പം പൂരം കലക്കിയ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.