ഇടുക്കിയിൽ പടയപ്പയും ഒറ്റക്കൊമ്പനും തമ്മിൽ ഏറ്റുമുട്ടി; പടയപ്പയ്ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി ഇരവികുളത്ത് കാട്ടുകൊമ്പൻ പടയപ്പയും ഒറ്റകൊമ്പനും ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ പടയപ്പയുടെ പിൻഭാഗത്ത് പരിക്കേറ്റു. വനംവകുപ്പ് സംഘം ആനകളെ നിരീക്ഷിക്കുന്നു. ആനകളെ പടക്കം പൊട്ടിച്ചു മാറ്റി. പടയപ്പയുടെ പരിക്ക് ഗുരുതരം അല്ലെന്ന് വനംവകുപ്പ് അറിയിച്ചു.

Advertisements

കഴിഞ്ഞ ദിവസം ഇടുക്കി ചിന്നക്കനാലില്‍ ചക്കകൊമ്പന്റെ ആക്രമണത്തില്‍ മുറിവേറ്റ മുറിവാലൻ കൊമ്പന്‍ ചരിഞ്ഞിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് മുറിവാലൻ കൊമ്പൻ ചരിഞ്ഞത്. ചക്കകൊമ്പനുമായി ഏറ്റുമുട്ടിയ മുറിവാലൻ കൊമ്പന് ശ്വാസകോശത്തിലേറ്റ ആഘാതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 21നായിരുന്നു ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മില്‍ ഏറ്റുമുട്ടിയത്.

Hot Topics

Related Articles