“വനിത സിനിമാ പ്രവർത്തകർ ലൈംഗിക അതിക്രമ പരാതികൾ മാധ്യമങ്ങളെ അറിയിക്കരുത്”; സർക്കുലറുമായി നടിക‍ര്‍ സംഘത്തിന്റെ ഐസിസി

ചെന്നൈ: സ്ത്രീവിരുദ്ധ സർക്കുലറുമായി തമിഴ്നാട്ടിലെ താര സംഘടനായ നടികർ സംഘത്തിന്റെ ആഭ്യന്തര പരാതി പരിഹാര സമിതിയായ ഐസിസി. ലൈംഗിക അതിക്രമ പരാതികൾ വനിത സിനിമാ പ്രവർത്തകർ മാധ്യമങ്ങളെ അറിയിക്കരുതെന്ന് സംഘടന നിർദ്ദേശം നൽകി. പരാതി ആദ്യം ഐസിസിയെ അറിയിക്കണമെന്നും ഇവർ നിർദ്ദേശിക്കുന്നു. നടിമാരായ സുഹാസിനി, ഖുശ്ബു, രോഹിണി തുടങ്ങിയവര്‍ പങ്കെടുത്ത യോഗം ആണ്‌ സർക്കുലർ തയാറാക്കിത്. 

Advertisements

ഇത്തരത്തിൽ വരുന്ന ലൈംഗിക അതിക്രമ പരാതിയിൽ ആദ്യം താക്കീത് നൽകുമെന്നും ശേഷം നടപടി സ്വീകരിക്കുമെന്നും സംഘം പറയുന്നു. മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടിയെടുക്കാന്‍ നടികര്‍ സംഘം രംഗത്ത് എത്തിയിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇരയാകുന്നവര്‍ക്ക് നിയമസഹായം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സംഘടന ഉറപ്പാക്കും. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.