ഇന്ത്യ-സിംഗപ്പൂർ ബന്ധം കൂടുതല്‍ ദൃഢവും വിശാലവുമാക്കും; സിംഗപ്പൂർ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷണ്‍മുഖരത്‌നവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-സിംഗപ്പൂർ ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിനും വിശാലമാക്കുന്നതിനും ഇരുനേതാക്കളും ചർച്ചകള്‍ നടത്തി. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും പങ്കാളിത്തവും മുന്നോട്ടു കൊണ്ടുപോകുന്നതില്‍ പ്രധാനമന്ത്രി സിംഗപ്പൂർ പ്രസിഡന്റിന് നന്ദി അറിയിച്ചുവെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ എക്‌സില്‍ കുറിച്ചു.

Advertisements

” ഇന്ത്യ-സിംഗപ്പൂർ ബന്ധം വരും വർഷങ്ങളിലും ശക്തിപ്പെടും. ഇന്ത്യയോടുള്ള സിംഗപ്പൂരിന്റെ സഹകരണത്തിനും സൗഹൃദത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു.”- രണ്‍ധീർ ജയ്‌സ്വാള്‍ പറഞ്ഞു. ഇരുനേതാക്കളും ആഗോള വിഷയങ്ങള്‍ ചർച്ച ചെയ്തു. വരും വർഷങ്ങളില്‍ സാങ്കേതികവിദ്യ, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ-സിംഗപ്പൂർ സഹകരണവും നിക്ഷേപങ്ങളും എങ്ങനെ വിപുലീകരിക്കാമെന്നടക്കമുള്ള വിഷയങ്ങള്‍ നേതാക്കള്‍ ചർച്ച ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സന്ദർശക പുസ്തകത്തില്‍ ഒപ്പുവച്ച ശേഷമാണ് പ്രധാനമന്ത്രി സിംഗപ്പൂർ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ സിംഗപ്പൂർ പ്രസിഡന്റിനെ പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വംശജനായ തർമൻ ഷണ്‍മുഖരത്‌നം സിംഗപ്പൂർ പ്രസിഡന്റായത്. വിദ്യാഭ്യാസ, ധനകാര്യമന്ത്രിയായും ഉപപ്രധാനമന്ത്രിയായും അദ്ദേഹം 2011 മുതല്‍ 2019 വരെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ദ്വിദിന സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തിയത്. ഇന്നലെ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങള്‍ വർദ്ധിപ്പിക്കാൻ ഇരുനേതാക്കളുടെയും കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.