അണ്ടര്‍ 19 ലോകകപ്പ് ; സെമി ഫൈനൽ ഇന്ന് ; ആവേശപ്പോരാട്ടത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും

സ്പോർട്സ് ഡെസ്ക് : അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ന് ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഇത് മൂന്നാം തവണയാണ് നോക്കൗട്ട് റൗണ്ടില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ എത്തുന്നത്.2018 ല്‍ പൃഥ്വി ഷായുടെ നേതൃത്വത്തിലുള്ള ടീം ഓസീസിനെ കീഴടക്കിയായിരുന്നു കിരീടം ചൂടിയത്. രണ്ട് വര്‍ഷത്തിന് ശേഷം കാര്‍ത്തിക് ത്യാഗിയും കൂട്ടരും ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി.

Advertisements

ടൂര്‍ണമെന്റില്‍ ഉടനീളം വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്കായി. പക്ഷെ കോവിഡ് വ്യാപനം ടീമിനെ ആകെയൊന്ന് ഉലച്ചിട്ടുണ്ട്. ഇതുവരെ കൃത്യമായൊരു ടീമിനെ കളത്തിലിറക്കാന്‍ സാധിച്ചിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ന്യൂ ബോള്‍ ബോളറായ രാജ്വര്‍ദ്ധന്‍ ഹങ്ങാര്‍ഗേക്കര്‍ ഓള്‍ റൗണ്ടര്‍ എന്ന നിലയിലേക്കും ഉയര്‍ന്നു. ഹങ്ങാര്‍ഗേക്കറിനൊപ്പം രവി കുമാറാണ് ബോളിങ് നിരയിലെ മറ്റൊരു പ്രധാനി. വിക്കി ഓസ്വാള്‍ നയിക്കുന്ന സ്പിന്‍ ത്രയവും മികവ് പുറത്തെടുത്തവരാണ്. 14 റണ്‍സ് വിട്ടുകൊടുക്കുന്നതിനിടെ ഒരു വിക്കറ്റ് നേടാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ടൂര്‍ണമെന്റില്‍ കഴിഞ്ഞിട്ടുണ്ട്.

ഓസ്ട്രേലിയയുടെ പ്രകടനവും ഇന്ത്യയ്ക്ക് സമാനമാണ്. മുന്‍നിര ബാറ്റര്‍മാരാണ് കരുത്ത്. പേസ് ബോളിങ്ങിന് പേര് കേട്ട ഓസ്ട്രേലിയയുടെ ബോളര്‍മാരുടെ മികവിനെ വാഴ്ത്തേണ്ട കാര്യമില്ലല്ലൊ. പക്ഷെ സ്പിന്നര്‍മാരാല്‍ സമ്ബന്നമായ ശ്രീലങ്കയോട് തോല്‍വി വഴങ്ങിയതാണ് ഓസ്ട്രേലിയ ടൂര്‍ണമെന്റില്‍ നേരിട്ട തിരിച്ചടി. ഈ ആനുകൂല്യം ഇന്ത്യ ഉപയോഗിക്കുമെന്ന് തന്നെ കരുതാം.

ടീഗ് വെയ്ലി, ക്യാംപ്ബെല്‍ കെല്ലവെ എന്നിവരാണ് ബാറ്റിങ്ങിലെ കരുത്ത്. കോറി മില്ലര്‍. എയ്ഡണ്‍ കാഹില്‍, കൂപ്പര്‍ കൊണോലി എന്നിവരടങ്ങുന്ന മധ്യനിര മികച്ച പിന്തുണയാണ് ഇരുവര്‍ക്കും ഇതുവരെ നല്‍കിയിട്ടുള്ളത്. ടോം വിറ്റ്നിയാണ് ബോളിങ്ങിലെ കുന്തമുന. താരത്തിന്റെ ശരാശരി കേവലം 13 റണ്‍സാണ്. ഏഴ് വിക്കറ്റ് നേടിയ വില്യം സാള്‍സ്മാനാണ് മറ്റൊരു പ്രധാനി.

Hot Topics

Related Articles