ഇടുക്കിയിൽ പിക്കപ്പ് വാനിനു പിന്നില്‍ ബൈക്കിടിച്ച്‌ 17 കാരന് ദാരുണാന്ത്യം; അപകടം ഫുട്ബോൾ സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാൻ പോകവേ

ഇടുക്കി: കുളമാവില്‍ പിക്കപ്പ് വാനിനു പിന്നില്‍ ബൈക്കിടിച്ച്‌ 17 കാരൻ മരിച്ചു. നെടുംകണ്ടം ബാലഗ്രാം സ്വദേശി ഷാരൂഖ് ആണ് മരിച്ചത്. കരുണാപുരം എൻഎസ്‌എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.

Advertisements

ഫുട്ബോള്‍ സെലക്ഷൻ ക്യാമ്പിന് തൊടുപുഴയിലേക്ക് പോകും വഴിയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്നത് ഷാരൂഖ് ആണ്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന 13 കാരന് പരിക്കുണ്ട്. ഷാരൂഖിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുൻപ് മരണം സംഭവിച്ചിരുന്നു.

Hot Topics

Related Articles