എക്സൈസ് റെയ്ഡ്; ഓണവിപണി ലക്ഷ്യം വെച്ച് തയ്യാറാക്കിയ വാറ്റു ചാരായവും, കോടയും പിടിച്ചു; ഒരാൾ അറസ്റ്റിൽ

ഓണവിപണി ലക്ഷ്യം വെച്ച് തയ്യാറാക്കിയ വാറ്റു ചാരായവും, കോടയുമായി ഒരാൾ അറസ്റ്റിൽ. പ്രവിത്താനം മാർക്കറ്റ് ഭാഗത്ത് ഓണത്തിന് വിൽപ്പന്നടത്താൻ വ്യാപകമായി ചാരായം നിർമ്മിച്ച് സൂക്ഷിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ, ബി ദിനേശിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഉള്ളനാട് മാർക്കറ്റിന് സമീപം തെങ്ങിൻ തോപ്പിലുള്ള ഷെഡ്ഡിൽ നിന്നും 1.250 വാറ്റ് ചാരായവും, ചാരായം വാറ്റാനുള്ള35 ലിറ്റർ വാഷും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട ഇടുക്കി ജില്ലയിൽ, തൊടുപുഴ താലൂക്കിൽ, പുറപ്പുഴ വില്ലേജിൽ, കുണുഞ്ഞി കരയിൽ വാലോ മറ്റത്തിൽ വീട്ടിൽ ദാമോദരൻ മകൻ ബിജു രാജൻ 53വയസ്സ് എന്നയാൾ അറസ്റ്റിലായി.

Advertisements

കള്ള് ചെത്തിന്റെ മറവിൽ തെങ്ങിൻ തോപ്പിൽ നിർമ്മിച്ച ഷെഡ്ഡിൽ വച്ച് ഇയാൾ രാത്രികാലങ്ങളിൽ വലിയ ഗ്യാസ് സ്റ്റൗ, വാറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ചാരായം വാറ്റി ലിറ്ററിന് 1500 രൂപ നിരക്കിൽ വിൽപ്പന നടത്തിവരുന്നതായി പാലാ എക്സൈസിനു വിവരം ലെഭിച്ചതിന്റെ അടിത്സ്ഥാനത്തിൽ ആയിരുന്നു റെയ്ഡ്. പാലാ എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശ്, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റ് ഓഫീസർ,രാജേഷ് ജോസഫ്,തൻസീർ, മനു ചെറിയാൻ, സിവിൽ എക്സൈസ് ഓഫീസർ ഹരികൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സുമിതാ മോൾ, എക്സൈസ് ഡ്രൈവർ സുരേഷ് ബാബു എന്നിവർ
റെയിഡിൽ പങ്കെടുത്തു.

Hot Topics

Related Articles