പത്തനംതിട്ട : കേരളത്തിലെ കൊള്ള സംഘത്തിന്റെ ഭരണം അവസാനിപ്പിക്കുക-ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ.കെ.സുരേഷ്കുമാർ. സമസ്ത മേഖലയിലൂടെയും നിരന്തരം കേരളജനതയെ കവർച്ച ചെയ്തുകൊണ്ടിരിക്കുന്ന സി.പി.എം ന്റെ കേരള ഭരണ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇടപ്പരിയാരം വാർഡ് കൺവൻഷൻ ഡിസിസി വൈസ് പ്രസിഡൻറ് അഡ്വ.എ.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു.ഇടപ്പരിയാരം വാർഡിൽ ടിപ്പറുകൾ തകർത്ത പാലങ്ങൾ ശരിയാക്കി പരിയാരം-ഇടപ്പരിയാരം-മുക്കൂട്-വാര്യാപുരം റോഡും; കൊല്ലംപാറ റോഡും അടിയന്തിരമായി BM&BC ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നും,ഓണത്തിന് മുൻപ് തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്നും കോൺഗ്രസ് വാർഡ് കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.സി.മണ്ഡലം പ്രസിഡന്റ് കെ.പി.മുകുന്ദൻ മുഖ്യ പ്രഭാഷണം നടത്തി.മുൻപഞ്ചായത്ത് പ്രസിഡന്റ് സാംസൻ തെക്കേതിൽ,അൺ ഓർഗനൈസിഡ് എപ്പോയിസ് വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി മനോഷ് കുമാർ,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്,ഐ.എൻ.റ്റി.യു.സി.ബ്ലോക്ക് പ്രസിഡന്റ് അജിത് മണ്ണിൽ,ബ്ലോക്ക് സെക്രട്ടറി ബിനു,മണ്ഡലം യു.ഡി.എഫ്.ചെയർമാൻ പി.എം.ജോൺസൻ,സീനിയർ സിറ്റിസൺസ് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റെജി വാര്യാപുരം,വാർഡ് മെമ്പറൻമാരായ ഇന്ദിര ഈ.എ.,വിൻസൺ ചിറക്കാല,മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം ശ്രീകലാ റെജി,ഐ. ടി.കോർഡിനേറ്റർ സിനു ഏബ്രഹാം,മണ്ഡലം ജനറൽ സെക്രട്ടറി റോണി മേമുറിയിൽ ,വാർഡ് പ്രസിഡന്റ് കെ.എ.രാജു,ബുത്ത് പ്രസിഡന്റ് സുനിൽ കെ.ബി.എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇലന്തൂർ ഇടപ്പരിയാരം 5-ാം വാർസിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതിയ വാർഡ് കമ്മിറ്റി രൂപീകരിച്ചു.കെ.എ.രാജു-പ്രസിഡന്റ് ഇന്ദിര ഇ.എ.,സുമതി സുരേഷ്,സാജൻ മണിമംഗലം-വൈസ് പ്രസിഡൻറൻമാർ; വർഗ്ഗീസ് ജോർജ്ജ്,ജോസഫ് ജോർജ്ജ്,ദാമോദരൻ കെ.പി.,അന്നമ്മ കെ.മാത്യു,ജിബിൻ സാം-ജനറൽ സെക്രട്ടറിമാർ; വിനോദ് കെ.ജി.-ട്രഷറർ; പി.എം.ജോൺസൻ,കെ.ജി.റെജി,മനോഷ് കുമാർ,റെജി തോമസ്,ശ്രീകലാ റെജി,സുനിൽ കെ.ബി.,അനൂപ് മോഹൻ -എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ആയുള്ള വാർഡ് കമ്മിറ്റി രൂപീകരിച്ചു