മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കാതെ ബിസിസിഐ. ഇംഗ്ലണ്ടിനെതിരെ നടന്ന തൊട്ടു മുമ്ബുള്ള ടെസ്റ്റ് പരമ്ബരയില്‍ ജസ്പ്രീത് ബുമ്രയായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. ബംഗ്ലാദേശിനെതിരായ പരമ്ബരയിലും ബുമ്രയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം.
ജസ്പ്രീത് ബുമ്രക്കൊപ്പം മുമ്ബ് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണക്കപ്പെട്ടിരുന്ന കെ എല്‍ രാഹുലും റിഷഭ് പന്തും ടീമില്‍ തിരിച്ചെത്തിയെങ്കിലും ഇരുവരെയും വൈസ് ക്യാപ്റ്റനാക്കിയിട്ടില്ലെന്നതും ശ്രദ്ധേയം. ബുമ്ര ടീമിന്‍റെ നേതൃത്വത്തിലുള്ള താരമാണെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ബംഗ്ലാദേശിനെതിരായ പരമ്ബരയില്‍ ഗ്രൗണ്ടില്‍ രോഹിത്തിന്‍റെ അഭാവത്തില്‍ ആരാകും ടീമിനെ നയിക്കേണ്ടിവരികയെന്നും വ്യക്തമല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈസ് ക്യാപ്റ്റനെ എന്തുകൊണ്ട് പ്രഖ്യാപിച്ചില്ല എന്ന കാര്യത്തിലും ബിസിസിഐ വ്യക്തതവരുത്തിയിട്ടില്ല. ബംഗ്ലാദശിനെതിരായ ടെസ്റ്റ് പരമ്ബരക്ക് മുമ്ബ് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ രോഹിത് ശര്‍മയും വാര്‍ത്താസമ്മേളനം നടത്തുമ്ബോള്‍ ഇക്കാര്യം ഉന്നയിക്കപ്പെടുമെന്നാണ് കരുതുന്നത്.