ലക്ഷ്യം ഓണവിപണി; പെരിന്തല്‍മണ്ണയില്‍ വീടിന്റെ ടെറസിൽ തയ്യാറാക്കി വച്ചിരുന്ന 29 ലിറ്റർ ചാരായവും 270 ലിറ്റർ വാഷും എക്സൈസ് പിടികൂടി

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഓണം വില്‍പ്പന ലക്ഷ്യമിട്ട് തയ്യാറാക്കി വച്ചിരുന്ന 29 ലിറ്റർ ചാരായവും 270 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു. പെരിന്തല്‍മണ്ണ കാര്യവട്ടം സ്വദേശി ഉണ്ണികൃഷ്ണനെ (58) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വീടിന്റെ ടെറസിലാണ് ഇയാള്‍ വൻ തോതില്‍ ചാരായ നിർമ്മാണം നടത്തി വന്നത്. ചാരായ നിർമ്മാണത്തിനും വിതരണത്തിനുമായി ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയില്‍ എടുത്തു.

Advertisements

പെരിന്തല്‍മണ്ണ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ വി.അനൂപും സംഘവും ചേർന്നാണ് പരിശോധന നടത്തി കേസ് എടുത്തത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കുഞ്ഞാലൻ കുട്ടി, പ്രിവന്റീ ഓഫീസർ സായിറാം, സിവില്‍ എക്സൈസ് ഓഫീസർമാരായ നിബുണ്‍, രാജേഷ്, വനിത സിവില്‍ എക്സൈസ് ഓഫീസർ പ്രസീത മോള്‍, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പുഷ്പരാജ് എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.

Hot Topics

Related Articles