സഞ്ജു സാംസണ്‍ മലപ്പുറം എഫ്‌സിയുടെ ഉടമ ; സൂപ്പർ ലീഗ് കേരളയിൽ ക്രിക്കറ്റ് താരത്തിൻ്റെ ടീമും 

മലപ്പുറം : ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ സൂപ്പർ ലീഗ് കേരളയിലെ ക്ലബ്ബായ മലപ്പുറം എഫ്‌സിയില്‍ ഓഹരികള്‍ സ്വന്തമാക്കി. മലപ്പുറം എഫ് സി തന്നെ ഔദ്യോഗികമായി സഞ്ജു ക്ലബിന്റെ ഭാഗമായതായി പ്രഖ്യാപിച്ചു. ഉദ്ഘാടന സീസണ്‍ വിജയത്തോടെ ആരംഭിച്ച മലപ്പുറം എഫ് സിക്ക് സഞ്ജുവിന്റെ വരവ് കൂടുതല്‍ ഊർജ്ജം നല്‍കും.

Advertisements

മലപ്പുറം എഫ്‌സി ലീഗിലെ ആദ്യ മത്സരത്തില്‍ ഫോഴ്സാ കൊച്ചിയെ തോല്‍പ്പിച്ചിരുന്നു. ഇനി രണ്ടാം മത്സരത്തില്‍ കാലിക്കറ്റ് എഫ് സിയെ നേരിടാൻ ഇരിക്കുകയാണ്.സൂപ്പർ ലീഗ് കേരളയ്ക്ക് ഇപ്പോള്‍ തന്നെ നിരവധി സെലിബ്രിറ്റി ഉടമകളുണ്ട്. നടൻ പൃഥ്വിരാജ് ഫോഴ്സാ കൊച്ചിയുടെ ഉടമയാണ്, നടൻ ആസിഫ് അലി കണ്ണൂർ വാരിയേഴ്സിൻ്റെ സഹ ഉടമയാണ്. നിവിൻ പോളി തൃശ്ശൂർ മാജികിന്റെ ഭാഗമാണ്. ബേസില്‍ ജോസഫ് കാലിക്കറ്റ് എഫ് സിയുടെ ബ്രാൻഡ് അംബാസിഡറുമാണ്.

Hot Topics

Related Articles