ദില്ലി : മണിപ്പൂരില്‍ കലാപം നടത്തുന്നവർക്ക് ചൈനയുടെയും പാകിസ്ഥാന്റെയും പിന്തുണ കിട്ടുന്നുണ്ടെന്ന് അസം റൈഫിള്‍സ് മുൻ ഡിജി പറഞ്ഞു. കലാപം നടത്തുന്നവര്‍ക്ക് ചൈനയും പാകിസ്ഥാനും ഫണ്ടും ആയുധങ്ങളും നല്‍കുന്നുണ്ടെന്നും ലഹരിമരുന്ന് കടത്തും നടക്കുന്നുണ്ടെന്നും അസം റൈഫിള്‍സ് മുൻ ഡിജി ലഫ്. ജനറല്‍ ഡോ. പിസി നായര്‍ പറഞ്ഞു.
സംസ്ഥാന സർക്കാർ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളണ്ണം. എല്ലാവരേയും ഒന്നിച്ച് കൊണ്ടു പോയാലേ സമാധാന ചർച്ചകള്‍ ഫലം കാണുകയുള്ളു. കേന്ദ്രത്തിന്റെ സമാധാന നീക്കം പാളിയത് മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണെന്നും ഗുവാഹത്തിയില്‍ നിശ്ചയിച്ചിരുന്ന സമാധാന യോഗം അതോടെ നടത്താനായില്ലെന്നും പിസി നായര്‍ പറഞ്ഞു.